ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടൂർ തിരുഹൃദയപ്പള്ളിയിൽ എട്ടുനോമ്പ്പെരുന്നാൾ

അടൂർ തിരുഹൃദയപ്പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ എട്ടു നോമ്പു പെരുന്നാൾ ....................................... പ്രിയ ഇടവകാംഗങ്ങളെ,       പരിശുദ്ധ ദൈവമാതാവിൻ്റെ എട്ടുനോമ്പു പെരുന്നാൾ സെപ്. 1 മുതൽ 8 വരെ നമ്മുടെ പള്ളിയിൽ ആചരിക്കുന്നതിന് കഴിഞ്ഞ ശനിയാഴ്ച ചേർന്ന ഇടവക കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30 ന് വി.കുർബാന, നൊവേന എന്നിവയുണ്ടാകും. 8 ന് രാവിലെ 7 മണിക്ക് പെരുന്നാൾ കുർബാന നേർച്ചവിളമ്പ് എന്നിവയുണ്ടാകും എല്ലാ ചടങ്ങുകളും കോവിഡ് കാല ചട്ടങ്ങൾക്കനുസരിച്ചായിരിക്കും. എല്ലാവർക്കും ദേവാലയത്തിൽ എത്താൻ സാധിക്കാത്തതിനാൽ വി. കുർബാന കാണുന്ന താനായി ലൈവ് പ്രക്ഷേപണങ്ങളെ സ്വീകരിക്കുന്നത് നന്നായിരിക്കും രാവിലെ 6 മണി മുതൽ Shekinah ടീവിയിൽ (512)തുടർച്ചയായി  കുർബാനകൾ ഉണ്ട്. ഭവനത്തിൽ ജപമാല ചൊല്ലാനും സമയം കണ്ടെത്തണം മുൻ വികാരിമാരിൽചിലർ നമുക്കായി സന്ദേശങ്ങൾ വാട്സാപ്ലുടെ നൽകാനും ക്രമീകരിച്ചിട്ടുണ്ട്  ആഗസ്ത് 29ലെ കമ്മിറ്റി യുടെ മറ്റു തീരുമാനങ്ങൾ നാളെ അറിയിക്കുന്നതാണ്   SHMJoseph  trustee

ക്വിസ് മത്സരം - 6: അറിയിപ്പ്

ക്വിസ് മത്സരം - 6 സെപ് 6 ഞായർ വൈകിട്ട് 7 മുതൽ 8.30 വരെ പുസ്തകങ്ങൾ 1 രൂത്ത്  2 ഒന്നും രണ്ടും സാമുവൽ  SHM Joseph

ക്വിസ്സ് മത്സരം - 5: ശരിയുത്തരങ്ങൾ, വിജയികൾ

   1. കൊയ്ത്തുകാലം മുഴുവൻ 2. ഗിൽഗാലിൽ 3 ആഖോറിൻ്റെ താഴ് വര 4. ഗിബയോൻ കാർ 5.  31 6  സെ ലോ ഫഹാദിൻ്റെ 7. കനാന്യർക്ക് ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. 8 റൂബൻ -ഗാദ് ഗോത്രങ്ങളും മനാസെയുടെ അർദ്ധഗോത്രവും 9.  തിമ്നാത് സേറായിൽ 10   BC ആറാം നൂറ്റാണ്ടിലെ ബാബിലോൺ വിപ്രവാസകാലത്ത് 11.  ഒത്ത് നിയേൽ 12. ദബോറ 13.  ഗിദയോൻ  14.   അബിമ ലേക്ക് 15   ജായൽ 16    സാംസൺ 17 ബഞ്ചമിൻ 18.  12 19.  ഫാ.ജോർജ് കുരിശും മൂട്ടിൽ    ( ചോദ്യം ശരിയായി പരിശോധിക്കുക) 20   മാർത്താണ്ഡം രൂപത സമ്മാനാർഹർ ഒന്നാം സ്ഥാനം: ഷീല പുത്തൻപുരയിൽ 19 പോയിൻ്റ് രണ്ടാംസ്ഥാനം 2 പേർക്ക്  17 പോയിൻ്റ് വീതം: ആനി സാജൻ എൽസമ്മ കൊച്ചു കൊട്ടാരം മൂന്നാം സ്ഥാനം 16 പോയിൻ്റ്: ബിജി തോമസ് വലിയവിളയിൽ പങ്കെടുത്തവർക്കെല്ലാം പ്രത്യേക നന്ദി അടുത്ത മത്സരം സെപ്റ്റംബർ 6 ഞായർ മറ്റു വിവരങ്ങൾ നാളെ നൽകും. SH MJoseph

ക്വിസ് മത്സരം - 5: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 5 1. ജോർദാൻ നദി കരകവിഞ്ഞൊഴുകുന്നത് ഏതു കാലത്ത് ? 2  സ്മാരകശിലകൾ സ്ഥാപിക്കപ്പെട്ടതെവിടെ? 3. നിഷിദ്ധവസ്തുക്കൾ കൈവശം വച്ചതിനു് ആ ഖാനും കുടുംബത്തിനും ശിക്ഷ ലഭിച്ച സ്ഥലം? 4.  ശിക്ഷയെന്ന നിലയിൽ കർത്താവിൻ്റെ ബലിപീഠത്തിന് വിറകുവെട്ടാനും വെള്ളം കോരാനും നിയോഗിക്കപ്പെട്ടവർ? 5 എത്ര രാജാക്കമാരുടെ ദേശങ്ങളാണ് ജോഷ്വാ യും ഇസ്രയേൽക്കാരും ചേർന്ന് കൈവശപ്പെടുത്തിയത്? 6.  പിതൃസ്വത്തിൽ സ്ത്രീ അവകാശം ഉന്നയിച്ചത് ആരുടെ മക്കൾ? 7.  ജോസഫിൻ്റെ ഗോത്രങ്ങൾ കനാന്യരോട് യുദ്ധത്തിനു വിസമ്മതിച്ചതെന്തുകൊണ്ട്? 8.  ജോർദാൻ നദിക്കരയിൽ സാക്ഷ്യം എന്ന ബലിപീഠം പണിതതാര്? 9  ജോഷ്വാ സംസ്ക്കരിക്കപ്പെട്ടതെവിടെ? 10. ജോഷ്വാ   പുസ്തകം രചിക്കപ്പെട്ടതെന്ന്? 11. ആദ്യ ന്യായാധിപൻ? 12 വനിതാ ന്യായാധിപ ? 13  ഇതാ ഞാൻ കർത്താവിൻ്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു.  ആരു പറഞ്ഞു.? 14 സ്ത്രീ തിരികല്ലിൻ പിള്ള കൊണ്ടുവധിച്ചതാരെ? 15   സിസേറയെ കൊന്നതാര്? 16 ആയുധമില്ലാതെ സിo ഹക്കുട്ടിയെ ചീന്തിക്കളഞ്ഞതാര്? 17.  സ്വന്ത ഗോത്രത്തോട് ഇസ്രായേൽ യുദ്ധം ചെയ്തതാരുമായി? 18.  ന്യായാധിപന്മാർ എത്ര പേർ? 19.  കേരളത്തിൽ സീറോ മലബാർ സഭയിൽ മെത്രാനായി തെരഞ്ഞ

ക്വിസ് മത്സരം - 5: അറിയിപ്പ്

ക്വിസ് മത്സരത്തിനായി എല്ലാവരും തയ്യാറാണല്ലോ. നാളെ  3 pm നാണ് ചോദ്യങ്ങൾ ലഭിക്കുക. ഉത്തരങ്ങൾ അയക്കാൻ നാളെ 5 pm വരെ സമയമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ പരസ്പരം സഹായിക്കാതിരിക്കുന്നതാണ് സ്വന്തം കഴിവ് മനസിലാക്കാൻ നല്ലത്. അപ്പോൾ, ചോദ്യങ്ങൾ നാളെ  3 മണിക്ക് പ്രതീക്ഷിക്കുക. എല്ലാവർക്കും വിജയം ആശംസിക്കുന്നു.  Happy Onam!

ക്വിസ് മത്സരം 5: പുതിയ സമയക്രമം

 തിരുഹൃദയപ്പള്ളി ക്വിസ്   അഞ്ചാമതു ക്വിസ് മത്സരം താത്പര്യപൂർവം പ്രതീക്ഷിച്ചിരിക്കുകയായിരിക്കുമല്ലോ. ഏതാനും നിർദ്ദേശങ്ങൾ പരിഗണിച്ച് മത്സര സമയം മാറ്റുകയാണ്. അടുത്ത ഞായർ 3 PM മണിക്ക് ചോദ്യങ്ങൾ ലഭിക്കും.5 മണി വരെ ഉത്തരങ്ങൾ അയക്കാം.  തയ്യാറാകേണ്ട പുസ്തകങ്ങൾ 1. ജോഷ്വ     2 ന്യായാധിപന്മാർ

ക്വിസ് മത്സരം 4: വിജയികൾ

 പ്രിയപ്പെട്ടവരെ ക്വിസ് മത്സരഫലം അറിയിക്കട്ടെ. 15 പേർ പങ്കെടുത്തു.20 ഉത്തരങ്ങളും ശരിയാക്കിയ Sicily Shimmy കൊക്കാകുന്നിലിനാണ് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനത്ത് 18.5 പോയിൻറ്റു വീതം നേടി 4 പേർ ഉണ്ട്. 1 ഷീല പുത്തൻപുരയിൽ 2 ടിഷ് മആനി സാജൻ. കൊച്ചു കൊട്ടാരം 3 ആനി സാജൻ കൊച്ചു കൊട്ടാരം 4 എൽസമ്മ ജോൺ കൊച്ചു കൊട്ടാരം 18 പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ വള്ളി വിളയിൽ ആണ് മൂന്നാം സ്ഥാനം ഉത്തരത്തിൽ പൂർണ്ണതയില്ലാത്തവയ്ക്കാണ് .5 മാർക്ക് കുറവ് വന്നിട്ടുള്ളത്.  എന്തെങ്കിലും സംശയമുള്ള പക്ഷം വിളിക്കുക

ക്വിസ് മത്സരം - 4: ശരിയുത്തരങ്ങൾ

ക്വിസ് മത്സരം - 4 ശരിയുത്തരങ്ങൾ 1 നാദാബ് ,അബിഹു 2 കൂടാരത്തിരുനാൾ 3 ഒലിവെണ്ണ 4 പരദേശികളും കുടികിടപ്പുകാരും 5 ആരാധനക്കായി 6 7 ദിവസം 7  കർത്താവിൻ്റെ നാമം ദുഷിക്കുന്ന 8 പരസ്പരം ഞെരുക്കരുത്. 9 40 വർഷം 10 സീനായ് മരുഭൂമി 11  20 വയസും അതിനു മേലും പ്രായമുള്ളവരും യുദ്ധ ശേഷിയുള്ള വരുമായ ഇസ്രായേൽ പുരുഷന്മാർ 12  മോശയ്ക്കെതിരെ പിറുപിറുത്തതിന് 13.  നാൽപതു ദിവസം 14.  മഹാമാരി ബാധിച്ച് 15  എല യാസർ 16  ബാലാം 17   സെ ലോ ഫഹാദ് 18.  ജോഷ്വ 19.  നവംബർ 1 20.  പതിനൊന്നാം പീയൂസ് മാർപ്പാപ്പ

ക്വിസ് മത്സരം 4: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 4 1  കർത്താവിൻ്റെ കല്പനയില്ലാതെ ധൂ പാർപ്പണം നടത്തി ശിക്ഷ വാങ്ങിയ പുരോഹിതർ? 2  ഏഴാം മാസം പതിനഞ്ചാം ദിവസം മുതൽ 7 ദിവസം എന്തായി ആചരിക്കണം? 3  ദേവാലയ ദീപം എന്ത് എണ്ണ ഉപയോഗിച്ച് കത്തിക്കണമെന്ന് കർത്താവ് പറയുന്നു? 4. നിങ്ങൾ ഭുമി എന്നേക്കുമായി വിൽക്കരുത്. ഭുമി എന്റേതാണ് .നിങ്ങൾ ........... (പൂരിപ്പിക്കുക.) 5. നിങ്ങൾ വിഗ്രഹങ്ങളോ കൊത്തു രൂപങ്ങളോ ഉണ്ടാക്കരുത്. എന്തിനു വേണ്ടി? .6.  പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം ഭക്ഷിക്കണം? 7   സ്വദേശി യോ വിദേശിയോ ആകട്ടെ .......... ദുഷിക്കുന്ന ഏവനും വിധക്കപ്പെടണം. ആരെ / എന്തിനെ? 8.  നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിൽക്കുകയോ അവനിൽ നിന്നും എന്തെങ്കിലും വാങ്ങുകയോ ചെയ്യമ്പോൾ ........... (പൂരിപ്പിക്കുക. ) 9.  എത്ര കാലത്തെ ഇസ്രായേൽ ചരിത്രമാണ് സംഖ്യ പുസ്തകത്തിലൂള്ളത്? 10 ആദ്യ ജനസംഖ്യ കണക്കെടുപ്പ് 'എവിടെ വച്ച്? 11.  ആരുടെയൊക്കെ എണ്ണമാണ് രേഖപ്പെടുത്തിയത്? 12.   മിറിയാംകുഷ്ഠരോഗിയായതെന്തുകൊണ്ട്? 13.  കനാൻദേശം ഒറ്റുനോക്കാൻ എത്ര ദിവസം എടുത്തു? 14  കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ തെറ്റായ വിവരം നൽകിയവരെ ദൈവം ശിക്ഷിച്ച തെങ്ങനെ? 15.  ധൂപകല ശ ങ്ങൾ അടിച്ചുപരത്ത

ക്വിസ് മത്സരം - 3: ഉത്തരങ്ങൾ, വിജയികൾ

 ആഗസ്റ്റ് 16   ക്വിസ് മത്സരം----- ശരിയായ ഉത്തരങ്ങൾ 1. BC പത്തൊൻപതാം നൂറ്റാണ്ട് . 2. ദൈവത്തിൻ്റെ ചൈതന്യം 3 പൊത്തി ഫെറാ-ഓനിലെ പുരോഹിതൻ 4. മത്തു സലേം -969 വർഷം 5   പെനുവേൽ 6  എരിയാതെ മുൾപ്പടർ പ്പ് കത്തുക 7 കൽപകയിൽ വിരൽ കൊണ്ടെഴുതി 8.  ഉൽപത്തി 1 മുതൽ 11 വരെ 9   ഹിത്യ നായ എഫ്റോൺ.   10. പ്രവാചിക ,പാട്ടുകാരി 11     സ്വമനസാലെ തരുന്നവരിൽ നിന്നും. 12   തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം 13.  ആന്തരിക പ്രചോദനം 14.  സീനായ് മല 15  കരുവേല തടി 16  ഒന്നാം മാസത്തിൻ്റെ ഒന്നാം ദിവസം 17.  ഓമർ 18.  മേഘം കൂടാരത്തിൽ നിന്നുയരുമ്പോൾ 19   ഫാ.പി.റ്റി.ഗീവറുഗീസ്  ( പിന്നീട് മെത്രാനായ മാർ ഈവാനിയോസ് ) 20.  സെപ്റ്റംബർ 23 Summary 12 പേർ മത്സരത്തിൽ പങ്കെടുത്തു. ആരും കാര്യമായ തയ്യാറെടുപ്പു നടത്തിയില്ലായെന്നു തോന്നുന്നു. 16  പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ ഒന്നാം സ്ഥാനവും 12. പോയിൻ്റു നേടിയ ഷീല പുത്തൻപുരയിൽ രണ്ടാം സ്ഥാനവും  11 പോയിൻ്റു നേടിയ ആനി സാജൻ കൊച്ചു കൊട്ടാരത്തിൽമൂന്നാം സ്ഥാനവും നേടിയിരിക്കുന്നു. സ്ഥാനങ്ങൾ നേടിയവർക്കുo പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ. അടുത്ത ക്വിസ് മത്സരം ആഗസ്റ്റ് 22 ശനി രാത്രി 8 .45 ന് .രാത്രി 10 .30വരെ ഉ

ക്വിസ്സ് മത്സരം - 3: ചോദ്യങ്ങൾ

എല്ലാവർക്കും സ്നേഹാഭിവാദനങ്ങൾ ക്വിസ് മത്സരം തുടങ്ങാം. 20 ചോദ്യങ്ങൾ. ഓരോ പോയിൻ്റ് വീതം. 2 ചോദ്യങ്ങൾ ജനറൽ. അക്ഷരത്തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക. 1  അബ്രഹാത്തിൻ്റെ വിളി ഏതു ചരിത്ര ഘട്ടത്തിൽ? 2. വെള്ളത്തിനു മീതേ ചലിച്ചുകൊണ്ടിരുന്നത് എന്ത്? 3  യൗസേപ്പിൻ്റെ ഭാര്യാപിതാവ് ആരായി രു ന്നു? എന്തായിരുന്നു.? 4 ഉത്പത്തി പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നതാര്? എത്ര വർഷം?  5.  യാക്കോബ് ദൈവദൂതനുമായി മല്ലിട്ട സ്ഥലം? 6    എന്തായിരുന്നു ഹോറെബിലെ മഹാ ദൃശ്യം.? 7.  ദൈവം പത്തു കല്പനകൾ തയ്യാറാക്കി നൽകിയതെങ്ങനെ? 8.  ചരിത്ര സാക്ഷ്യങ്ങൾ ലഭ്യമല്ലാത്ത ബൈബിൾ ഭാഗം? 9  അബ്രഹാം ശവസംസ്കാരത്തിനായി ആരിൽ നിന്നുമാണ് സ്ഥലം വാങ്ങിയത്? 10.  അഹറോൻ റ്റെ സഹോദരിമിറിയാ മിനുള്ള വിശേഷണങ്ങൾ? 11. എനിക്കുള്ള കാണിക്കകൾ നീ സ്വീകരിക്കുക. ആരിൽ നിന്ന്? 12  കർത്താവ് കല്പിച്ചു. എപ്പോഴും എൻ്റെ മുൻപാകെ മേശപ്പുറത്തു് വച്ചിരിക്കണം. എന്ത്? 13.   _____ ലഭിച്ച ഉദാരമനസ്കർ കർത്താവിൻ്റെ സന്നിധിയിൽ കാഴ്ചകൾ കൊണ്ടുവന്നു.എന്തു  ലഭിച്ചവർ? 14.  ദൈവം പത്തു കല്പനകൾ നൽകിയത് എവിടെ വച്ച്? 15 ദൈവാരാധനയ്ക്കുള്ള നിർമ്മിതികൾക്ക് ഉപയോ

ക്വിസ് മത്സരം - 3 : ചോദ്യങ്ങൾ നാളെ

  ക്വിസ് മത്സരചോദ്യങ്ങൾക്കായി കാത്തിരിക്കുകയായിരിക്കുമല്ലോ .     തയ്യാറെടുക്കാൻ സമയം കുറഞ്ഞു പോയി എന്ന് ചില പരാതികൾ അറിയിച്ചതിനാൽ ഇന്നത്തെ ക്വിസ് മത്സരം നാളെ രാത്രി 9 മണിയിലേക്ക് മാറ്റി വയ്ക്കുകയാണ് . നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന - KCBC ബൈബിൾ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്ന PO C ബൈബിൾ ഉപയോഗിച്ചു മാത്രമേ തയ്യാറെടുപ്പു നടത്താവൂ . അപ്പോൾ നാളെ  16-Aug-2020  രാത്രി 9 മണി .

ക്വിസ് മത്സരങ്ങളുടെ പരിഷ്കരിച്ച രീതി

  പ്രിയ തിരുഹൃദയപ്പള്ളി അംഗങ്ങളെ ,   മത്സരത്തിൽ പങ്കെടുത്തവരെയും സമ്മാനം നേടിയവരെയും പിന്തുണച്ചവരെ യും പ്രത്യേകം അഭിനന്ദിക്കുന്നു .     കോ വിഡ് കാലം കഴിയും വരെയെങ്കിലും ഈ മത്സരം തുടരണമെന്ന് . ഏതാനും അംഗങ്ങൾ ആഗ്രഹം അറിയിച്ചതിനാൽ എല്ലാ ശനിയാഴ്ചകളിലും ഈ മത്സരം ഉണ്ടാവും .       സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ഇതിൽ പങ്കെടുക്കുന്നത് നമുക്ക് ഗുണകരമായിരിക്കും .       പുതിയ പഠനത്തിന് വഴിയൊരുക്കും . അതിനാൽ കഴിയുന്നത്ര പേർ പങ്കെടുക്കുമല്ലൊ .        ഇനി മത്സരത്തിൻ്റെ രീതി മാറുകയാണ് .          മുൻകൂർ നൽകുന്ന പുസ്തകത്തിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ . ആകെ 20 ചോദ്യങ്ങൾ .2 എണ്ണം ജനറൽ ചോദ്യങ്ങൾ .18 എണ്ണം നിശ്ചിത പുസ്തകത്തിൽ നിന്നും . ഉത്തരമെഴുതാൻ ഒരു മണിക്കൂർ മാത്രമേ ഉണ്ടാവു .      അതനുസരിച്ച് അടുത്ത ശനി (15) യാഴ്ച ഉത്പത്തി , പുറപ്പാട് പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ .       പ്രാർത്ഥനയും അത്താഴവുമൊക്കെ കഴിഞ്ഞ് 9 മണിക്ക് ചോദ്യങ്ങൾ ലഭിക്കും 10 മണിക്കു മുൻപ് ഉത്തരം അയക്കണം .    എല്ലാ ശനിയാഴ്ചയും ഈ പരിപാടി ത

ക്വിസ് മത്സരം - 2 : ഉത്തരങ്ങൾ, വിജയികൾ

ക്വിസ് മത്സരം ശരിയുത്തരങ്ങൾ   1 S ർക്കി 2 പരമാനന്ദം /delight/pleasure 3 Romanus Pontifex 4 നീറോ 5 റാഹേൽ .      ലാബാൻ്റെ വിഗ്രഹങ്ങൾ 6. IESUS NAZARENUS REX. IUDAEORUM 7 266 8. അവിഞ്ഞോൺ ( ഫ്രാൻസ് ) 9. ഫാ . തോമസ് മുതലാളി അമ്പനാട്ട് ( പാറക്കൂട്ടം ) 10. മീഖാ 11 യൂഹാനോൻ മാർ ക്രിസോസ്റ്റം / ഏബ്രഹാം മാർ ജൂലിയോസ് 12   മോൺ . ജോസഫ് കുഴിഞ്ഞാലിൽ 13 വി . അൽഫോൺസ 14. ദേവസഹായം പിള്ള 15. പൗരസ്ത്യ സുറിയാനി അല്ലെങ്കിൽ കൽദായ സുറിയാനി   ചോദ്യം 11 ന് 2 ഉത്തരങ്ങളുണ്ട് . ഒരെണ്ണം എഴുതിയാൽ മതി ----------------------------------------------------- വിജയികൾ :: ആകെ 15 പേർ പങ്കെടുത്തു .15 ഉത്തരങ്ങളും ശരിയാക്കിയവർ ഇല്ല .-   ഒന്നാം സ്ഥാനം രണ്ടു പേർക്ക് - 14 പോയിൻ്റുകൾ വീതം 1 ബിജി തോമസ് വലിയവിളയിൽ 2 ഷിബു ജോർജ് പാലവിള കിഴക്കേതിൽ രണ്ടാം സ്ഥാനം 13 പോയിൻ്റ് രജനി തോമസ് വലിയവിളയിൽ മൂന്നാം സ്ഥാനം 11 പോയിൻ്റ് ആനി സാജൻ കൊച്ചു കൊട്ടാരത്തിൽ

ക്വിസ് മത്സരം - 2 : ചോദ്യങ്ങൾ

  പ്രിയപ്പെട്ടവരെ ., നേരത്തെ അറിയിച്ചിരുന്നതു   പോലെ ക്വിസ് മത്സരചോദ്വങ്ങൾ അയക്കുന്നു .15 ചോദ്യങ്ങൾ . നാളെ ബുധൻ 10 മണി വരെ ഉത്തരങ്ങൾ അയക്കാം     അക്ഷരത്തെറ്റുണ്ടാകരുത് .         1 അന്ത്യോക്യാ എന്ന സ്ഥലം ഇന്ന് ഏത് രാജ്യത്താണ് ?           2 ഏദൻ എന്ന വാക്കിൻ്റെ അർത്ഥം ?          3 പോർട്ടൂ ഗീസുകാർ മാർപ്പാപ്പായുടെ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് കേരള ക്രിസ്ത്യാനികളുടെ മേൽ മതപരമായ അധികാരത്തിനു ശ്രമിച്ചത് ?     4   ക്രിസ്ത്യാനികൾക്കെതിരായ ആദ്യ സംഘടിത മതപീഢനം ആരുടെ ഭരണകാലത്ത് ?         5   പഞ്ചഗ്രന്ഥിയിൽ ഒരു കള്ളക്കടത്തു സംഭവം വിവരിക്കുന്നു . പ്രതി ആര് ? വസ്തു എന്ത് .?           6 INRI എന്നതിൻ്റെ പൂർണ രൂപം ?( ലാറ്റിൻ )           7.     ഇപ്പോഴത്തെ മാർപ്പാപ്പാ സഭയിലെ എത്രാമൻ ?            8. റോമിനു പകരം ഏതെങ്കിലും സ്ഥലത്ത് മാർപ്പാപ്പ തലസ്ഥാനമാക്കിയിട്ടുണ്ടോ ? ഏതു സ്ഥലം ?             9.   അടൂരിനോട് ഏറ്റവും അടുത്ത സ്വദേശിയായിരുന്ന   മൺമറഞ്ഞ മുൻ വികാരി ?              10 രക്ഷകൻ ബേത് ലെഹേമിൽ ജനിക്കുമെന്ന് പ്രവചിച്ചതാര

ക്വിസ് മത്സരങ്ങൾ തുടരും

ഇത്തരം   മത്സരം   ഇനിയും   തുടരണമെന്ന്   ഏതാനും   പേർ   എന്നെ   വിളിച്ചാവശ്യപ്പെട്ടിരിക്കുന്നു .          താത്പര്യം   പരിഗണിച്ച്   പൊതു   ചോദ്യങ്ങൾ   ഉൾക്കൊള്ളിച്ച്   ഒരു   മത്സരം   കൂടി  11  ന്   ചൊവ്വാ 4  മണിക്ക്   ഉണ്ടാവും .  ബുധൻ   രാവിലെ  10  മണി   വരെ   ഉത്തര   മയക്കാം .       പിന്നീട്   എല്ലാ   ശനിയാഴ്ചകളിലും   ഇത്തരം   മത്സരം   നടത്താൻ   ശ്രമിക്കുന്നതാണ് .  വിശദമായ   കാര്യങ്ങൾ   അടുത്ത   ബുധനാഴ്ച   നൽകാം ..       മത്സരത്തിൽ   പങ്കെടുത്തവരെയും   പിന്നണിയിൽ   പ്രവർത്തിച്ചവരെയും   അഭിനന്ദിക്കുന്നു . SHM Joseph

ക്വിസ് മത്സരം - 1 : ഉത്തരങ്ങൾ, വിജയികൾ

  പ്രിയപ്പെട്ടവരെ ,     നമ്മുടെ ക്വിസ് മത്സരത്തിൻ്റെ ഫലം അറിയിക്കട്ടെ     25 പേർ ഉത്തരം അയച്ചു .10 ചോദ്യങ്ങൾക്കും ഉത്തര മെഴുതിയവർ ഇല്ല .    9 പോയിൻ്റുകൾ വീതം നേടിയ രണ്ടു . പേരുണ്ട് . 4,7 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ രണ്ടു പേരുകൾ വീതമുണ്ട് . ഓരോന്നിനും അര പോയിൻ്ററു വീതം .       ഒൻപതാം ചോദ്യത്തിന് 2 പേരുകൾ ഉത്തരമായി വരാം . ഏതെങ്കിലും , ഒന്നെഴുതിയാൽ മതി . മെത്രാൻമാരുടെ പേരുകൾ പകുതി മാത്രം എഴുതിയാൽ പോരാ . ഇനി ഒന്നാം സ്ഥാനക്കാരുടെ പേരുകൾ - 1 ആനി സാജൻ കൊച്ചു കൊട്ടാരത്തിൽ 2 തോമസ് ജോൺ കൊച്ചു കൊട്ടാരത്തിൽ സമ്മാനാർഹരായവർക്ക് കോവിഡ് പ്രശ്നങ്ങൾ ഒഴിയുമ്പോൾ അവനൽകുന്നതാണ് .

ക്വിസ് മത്സരം - 1 : ചോദ്യങ്ങൾ

  ക്വിസ് മത്സരചോദ്യങ്ങൾ അയക്കുന്നു . ആദ്യം പേരും വീട്ടു പേരും എഴുതണം         നമ്പരിട്ട് ഉത്തരം എഴുതണം .          സമയം നാളെ രാവിലെ 11 മണി വരെ           വൈകിട്ട് 8 മണിക്ക് സമ്മാനാർഹരെ പ്രഖ്യാപിക്കും ശരിയുത്തരങ്ങളും നൽകും --------------------------------------------------------- ചോദ്യങ്ങൾ - 1    AMDG എന്നതിൻ്റെ പൂർണരൂപമെന്ത്? (അർത്ഥമല്ല)   2    ക്രിസ്തു ജനിച്ചിട്ട് എത്ര വർഷമായി?   3    ആദ്യം എഴുതപ്പെട്ട സുവിശേഷം?   4.   സഭയിലെ ആദ്യ രക്തസാക്ഷിയുടെ വധത്തിൽ പങ്കെടുത്ത് പിന്നീട് ശ്ലീഹാ യാ യതാര്?    4 B.    വധിക്കപ്പെട്ടതാര്?   5     വി.പത്രോസിൻ്റെ ജന്മസ്ഥലം?   6    സഭയിലെ രണ്ടാമത്തെ മാർപ്പാപ്പ ?   7.    ഞാൻ ഒരു വലിയ തുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്.    ആർ ആരോടു പറഞ്ഞു?   8    പുത്തൻകൂർ പഴയ കൂർ വിഭജനം സംഭവിച്ച വർഷം?   9.        രൂപതാ ഭരണമില്ലാതിരുന്ന മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്താ ? ' 10.   മാർ ഈവാനിയോസിൻ്റെ ആത്മകഥാ പുസ്തകം?

ക്വിസ് മത്സരങ്ങൾ തുടങ്ങാം

  പ്രിയ തിരുഹൃദയപ്പള്ളി അംഗങ്ങളെ ,           കോവിഡ് കാലം പ്രാർത്ഥനയുടേതും വായനയുടേതുമായിരിക്കുമല്ലൊ . ജീവിക്കാനുള്ള അദ്ധ്വാനവും ഇതോടൊപ്പം ഉണ്ടെന്നറിയാം .          മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഒരു ചെറിയ മത്സരം ആയാലോ ?              നാളെ വൈകിട്ട് 4 മണിയോടെ ഈ ഗ്രൂപ്പിലൂടെ 10 ചോദ്യങ്ങൾ നിങ്ങൾക്കു ലഭിക്കും അവ പത്തിനും ശരിയായി ഉത്തരം അയക്കുന്നവർക്ക് ചെറിയൊരു സമ്മാനം നൽകും .        ഉത്തരം 7902626965 എന്ന എൻ്റെ വാട്സ് ആപ്പിലേക്കയയ്ക്കണം . പള്ളിയുടെ ഗ്രൂപ്പിൽ ഉള്ളവർ മാത്രം അതാത് നമ്പരിൽ നിന്നും ഉത്തരം അയക്കണം          ഉത്തരം കണ്ടു പിടിക്കാൻ ബാഹ്യ സഹായം ആകാം .           വ്യാഴം രാവിലെ 11 മണിക്കകം ഉത്തരം അയക്കണം . എല്ലാ ഉത്തരവും ശരിയായ ഒന്നിലധികം പേർ ഉണ്ടായാൽ ആദ്യം ലഭിക്കുന്ന ആൾക്കു മാത്രമായിരിക്കും സമ്മാനം . പ്രായപരിധിയില്ല . സ്നേഹത്തോടെ   ഇനി നാളെ   ട്രസ്റ്റി  -------------------------------------------------------------------------------------------------- 05-Aug-2020 1440 ഒരു തിരുത്ത് - ചോദ്യങ്ങൾ നൽകുന്നത് ന