ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

ക്വിസ് മത്സരം 10: ഉത്തരങ്ങൾ, വിജയികൾ

 ക്വിസ് മത്സരത്തിൻ്റെ ഉത്തരങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാതെ വന്നതിനാൽ ഫലപ്രഖ്യാപനം താമസിച്ചതിൽ ക്ഷമിക്കുമല്ലൊ. ശരിയുത്തരങ്ങൾ 1. തോബിത് ഒളിച്ചോടിയ ശേഷം 2 മൃതദേഹ സംസ്കാരം 3 ദാരിദ്ര്യത്തിൻ്റെ മാതാവ് 4 കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം. 5 എക്ബത്താ ന 6 നിഷ്ക്കളങ്കമായ പ്രേമത്താലാണ് 7 മാതാപിതാക്കളെ ബഹുമാനിക്കുക 8 അവളെ ദു:ഖിപ്പിക്കരുത് 9 റഫായേലിനെ 10 നഫ്ത്താലി 11 അഖിയോർ 12. മനാസെ . 13കാബ്രിസ്, കാർമിസ് 14. ഹോളോ ഫെർണസിൻ്റെ സ്വകാര്യ പരിചാരകൻ 15 അരുവിയിൽ കുളിക്കാനും പ്രാർത്ഥിക്കാനും 16 കോട്ടമതിലിൽ കെട്ടി തൂക്കി. 17 105 18 ഉസിയാ 19 ഉസിയാ യൂദിത്തിനോട് 20 വിശ്വാസത്തിൻ്റെയും സുകൃത ജീവിതത്തിൻ്റെയും. മത്സരഫലം 20 പോയിൻ്റുകൾ വീതം നേടിയ 2 പേർക്ക് ഒന്നാം സ്ഥാനം 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 എൽസമ്മ തോമസ് കൊച്ചു കൊട്ടാരം   19 പോയിൻ്റ് നേടിയ സി സിലി ഷിമ്മി രണ്ടാം സ്ഥാനം. 18 പോയിൻ്റുകൾ വീതം നേടിയ ബാബു വറുഗീസ്' അനുഭവൻ, ഷീല പുത്തൻപുരയിൽ, ജോൺ വറുഗീസ് പാലക്കോട്ട് എന്നിവർക്ക് മൂന്നാം സ്ഥാനം

ക്വിസ് മത്സരം നവംബർ 22 ഞായർ

  ചോദ്യങ്ങൾ 1 അൻപതു ദിവസം തികഞ്ഞില്ല സെന്നക്ക രീബിനെ പുത്രന്മാർ വധിച്ചു. എന്നു മുതൽ അൻപതു ദിവസം ? 2 തോ ബിത്തിൻ്റെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി ? 3 അലസതയാണ് ........ ൻ്റെ  മാതാവ്? പൂരിപ്പിക്കുക. 4    നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റു നിന്ന് ....................... പൂരിപ്പിക്കുക 5.  റഗുവേലിൻ്റെ ഭവനം എവിടെ? 6 കർത്താവേ ഞാൻ ഇവളെ സ്വീകരിക്കുന്നത് ............ പൂരിപ്പിക്കുക 7. അവൻ പുത്രിയോടു പറഞ്ഞു നിൻ്റെ ഭർത്താവിൻ്റെ ............ പൂരിപ്പിക്കുക. 8 ഇതാ ഞാൻ എൻ്റെ പുത്രിയെ നിന്നെ ഭരമേൽപിക്കുന്നു.............. പൂരിപ്പിക്കുക. 9 അവർ എഴുന്നേറ്റു നിന്നു എന്നാൽ അവനെ കണ്ടില്ല. ആരെ? 10 തോ ബിത്തിൻ്റെ ഗോത്രം? 11. യൂദയായെ ആക്രമിക്കരുതെന്നു വാദിച്ചതാര്? 12 യൂദിത്തിൻ്റെ ഭർത്താവ്? 13. യൂദിത്ത് വിളിച്ചു വരുത്തിയ നഗരശേഷ്ഠർ? 14. ബഗോവാ സ് ആര്? 15 ഹോളോ ഫെർണസിൻ്റെ കൂടാരത്തിൽ നിന്നും എല്ലാ ദിവസവും യൂദിത് പുറത്തു പോയതെന്തിന്? 16 യഹൂദർ ഹോളോ ഫെർണസിൻ്റെ തല എന്തു ചെയ്തു? 17  യൂദിത്ത് എത്രാം വയസിൽ മരിച്ചു? 18 അഖിയോറിനെ ഭവനത്തിൽ സ്വീകരിച്ച് സത്കരിച്ചതാര്?  19. അത്യുന്നതനായ ദൈവത്താൽ ഏറ്റവും അനുഗ്രഹിക്കപ്പെട്

ഗാനമത്സര ഫലം

കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുടുംബ ഗാന മത്സരത്തിൻ്റെ ഫലം ചുവടെ ചേർക്കുന്നു.  ഗാനങ്ങൾ കേട്ട് വിധിയെഴുതിയ ഡി.എം കോൺവെൻ്റ് മദറിനും സിസ്റ്റേഴ്സിനും പ്രത്യേക നന്ദി. ഒന്നാം സ്ഥാനം: പുത്തൻപുരയിൽ പൊന്നമ്മ തരകൻ കടുബം രണ്ടാം സ്ഥാനം: ശീതൾ ഭവൻ ശീതൾ ഡേവിഡ് കുടുംബം മൂന്നാം സ്ഥാനം: ഗോഡ്സ്വിൽ വില്ല അനിയൻകുഞ്ഞ് കുടുoബം പങ്കെടുത്തവർക്കെല്ലാം നന്ദി

സെമിത്തേരിയിലെ ക്രിസ്തുശിൽപ്പം: സംഭാവനകൾ

 പ്രിയപ്പെട്ടവരെ,     സെമിത്തേരിയിൽ നാം നിർമ്മിക്കാൻ തീരുമാനിച്ച ക്രിസ്തുശില്പത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു.       അതിനായി നേർച്ചകൾ നൽകുന്നവരുടെ പേരുവിവരം ഓരോ ആഴ്ചയിലും വാട്സ്ആപ്പിൽ ഇടുമെന്നു പറഞ്ഞിരുന്നല്ലോ. ഇതു വരെ നൽകിയവരുടെ പട്ടിക ചേർക്കുന്നു. പലരും തവണകളായിട്ടാണ് നൽകുന്നതെന്നതിനാൽ തുക ഇപ്പോൾ ചേർക്കുന്നില്ല.എന്നാൽ അപ്പപ്പോൾ രസീതു നൽകും. തുക ഒരുമിച്ച് പ്രസിദ്ധീകരിക്കാം. 1 ജോൺ പറന്തൽ 2 മാത്യു ഡാനിയൽഎം എം വി ല്ല. 3 ലിസി ചാക്കോ ലിജോ വില്ല. 4 പി.സി.ജോർജ് മുതലാളി പടിഞാറ്റേക്കര 5പാപ്പച്ചൻ  മൂലവടക്കേതിൽ 6 ഷിമ്മി ഏബ്രഹാം കൊക്കാകുന്നിൽ 7 ജോർജ് അലക്സാണ്ടർ കോയിപ്പുറത്ത് 8 എം തോമസ് പെരുമല 9 പി.എം.ജോസ് കൃപാ ഭവൻ 10 വത്സമ്മ തങ്കച്ചൻ വള്ളി വിളയിൽ 11 ശോശാമ്മ വറുഗീസ് എം.എം.വില്ല 12 ജോണി ചുണ്ടമണ്ണിൽ 13 പി.ജി ജോർജ്കുട്ടി പുത്തൻപറമ്പിൽ ബംഗ്ളാവ് 14. മാത്യു.കെ.വറുഗീസ് കോയിക്കൽ വടക്കേതിൽ മനാമ വില്ല 15 കുഞ്ഞുമോൻ പറങ്കാം വിളയിൽ 16. തോമസ് ജെ.പള്ളത്ത് 17. കുഞ്ഞുമോൻ അനിൽ ഭവനം 18 റ്റി.കെ. വറുഗീസ് കുളഞ്ഞിമൂട്ടിൽ 19 സജി വറുഗീസ് സജി ഭവനം 20 ജിതിൻ ബാബു തോളൂരേത്ത് ഊന്നുകൽ 21 ജോയി കോശി വലിയവിളയിൽ

സെമിത്തേരിയിലെ ക്രിസ്തുശില്പത്തിന്റെ സ്ഥാനനിർണ്ണയം

അടൂർ തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ക്രിസ്തുശില്പത്തിൻറ്റെ അടിത്തറയും പീഠവും നിർമ്മിക്കുന്നതിന് സ്ഥാനനിർണയം നടത്തി. വികാരി റവ.ഫാദർ തോമസ് പൂവണ്ണാൽ 31-10-2020 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് കുറ്റി സ്ഥാപിച്ചുകൊണ്ട് പണികൾ ആരംഭിച്ചു.