ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ
ഈയിടെയുള്ള പോസ്റ്റുകൾ

ക്വിസ് മത്സരം 10: ഉത്തരങ്ങൾ, വിജയികൾ

 ക്വിസ് മത്സരത്തിൻ്റെ ഉത്തരങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാതെ വന്നതിനാൽ ഫലപ്രഖ്യാപനം താമസിച്ചതിൽ ക്ഷമിക്കുമല്ലൊ. ശരിയുത്തരങ്ങൾ 1. തോബിത് ഒളിച്ചോടിയ ശേഷം 2 മൃതദേഹ സംസ്കാരം 3 ദാരിദ്ര്യത്തിൻ്റെ മാതാവ് 4 കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം. 5 എക്ബത്താ ന 6 നിഷ്ക്കളങ്കമായ പ്രേമത്താലാണ് 7 മാതാപിതാക്കളെ ബഹുമാനിക്കുക 8 അവളെ ദു:ഖിപ്പിക്കരുത് 9 റഫായേലിനെ 10 നഫ്ത്താലി 11 അഖിയോർ 12. മനാസെ . 13കാബ്രിസ്, കാർമിസ് 14. ഹോളോ ഫെർണസിൻ്റെ സ്വകാര്യ പരിചാരകൻ 15 അരുവിയിൽ കുളിക്കാനും പ്രാർത്ഥിക്കാനും 16 കോട്ടമതിലിൽ കെട്ടി തൂക്കി. 17 105 18 ഉസിയാ 19 ഉസിയാ യൂദിത്തിനോട് 20 വിശ്വാസത്തിൻ്റെയും സുകൃത ജീവിതത്തിൻ്റെയും. മത്സരഫലം 20 പോയിൻ്റുകൾ വീതം നേടിയ 2 പേർക്ക് ഒന്നാം സ്ഥാനം 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 എൽസമ്മ തോമസ് കൊച്ചു കൊട്ടാരം   19 പോയിൻ്റ് നേടിയ സി സിലി ഷിമ്മി രണ്ടാം സ്ഥാനം. 18 പോയിൻ്റുകൾ വീതം നേടിയ ബാബു വറുഗീസ്' അനുഭവൻ, ഷീല പുത്തൻപുരയിൽ, ജോൺ വറുഗീസ് പാലക്കോട്ട് എന്നിവർക്ക് മൂന്നാം സ്ഥാനം

ക്വിസ് മത്സരം നവംബർ 22 ഞായർ

  ചോദ്യങ്ങൾ 1 അൻപതു ദിവസം തികഞ്ഞില്ല സെന്നക്ക രീബിനെ പുത്രന്മാർ വധിച്ചു. എന്നു മുതൽ അൻപതു ദിവസം ? 2 തോ ബിത്തിൻ്റെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി ? 3 അലസതയാണ് ........ ൻ്റെ  മാതാവ്? പൂരിപ്പിക്കുക. 4    നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റു നിന്ന് ....................... പൂരിപ്പിക്കുക 5.  റഗുവേലിൻ്റെ ഭവനം എവിടെ? 6 കർത്താവേ ഞാൻ ഇവളെ സ്വീകരിക്കുന്നത് ............ പൂരിപ്പിക്കുക 7. അവൻ പുത്രിയോടു പറഞ്ഞു നിൻ്റെ ഭർത്താവിൻ്റെ ............ പൂരിപ്പിക്കുക. 8 ഇതാ ഞാൻ എൻ്റെ പുത്രിയെ നിന്നെ ഭരമേൽപിക്കുന്നു.............. പൂരിപ്പിക്കുക. 9 അവർ എഴുന്നേറ്റു നിന്നു എന്നാൽ അവനെ കണ്ടില്ല. ആരെ? 10 തോ ബിത്തിൻ്റെ ഗോത്രം? 11. യൂദയായെ ആക്രമിക്കരുതെന്നു വാദിച്ചതാര്? 12 യൂദിത്തിൻ്റെ ഭർത്താവ്? 13. യൂദിത്ത് വിളിച്ചു വരുത്തിയ നഗരശേഷ്ഠർ? 14. ബഗോവാ സ് ആര്? 15 ഹോളോ ഫെർണസിൻ്റെ കൂടാരത്തിൽ നിന്നും എല്ലാ ദിവസവും യൂദിത് പുറത്തു പോയതെന്തിന്? 16 യഹൂദർ ഹോളോ ഫെർണസിൻ്റെ തല എന്തു ചെയ്തു? 17  യൂദിത്ത് എത്രാം വയസിൽ മരിച്ചു? 18 അഖിയോറിനെ ഭവനത്തിൽ സ്വീകരിച്ച് സത്കരിച്ചതാര്?  19. അത്യുന്നതനായ ദൈവത്താൽ ഏറ്റവും അനുഗ്രഹിക്കപ്പെട്

ഗാനമത്സര ഫലം

കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുടുംബ ഗാന മത്സരത്തിൻ്റെ ഫലം ചുവടെ ചേർക്കുന്നു.  ഗാനങ്ങൾ കേട്ട് വിധിയെഴുതിയ ഡി.എം കോൺവെൻ്റ് മദറിനും സിസ്റ്റേഴ്സിനും പ്രത്യേക നന്ദി. ഒന്നാം സ്ഥാനം: പുത്തൻപുരയിൽ പൊന്നമ്മ തരകൻ കടുബം രണ്ടാം സ്ഥാനം: ശീതൾ ഭവൻ ശീതൾ ഡേവിഡ് കുടുംബം മൂന്നാം സ്ഥാനം: ഗോഡ്സ്വിൽ വില്ല അനിയൻകുഞ്ഞ് കുടുoബം പങ്കെടുത്തവർക്കെല്ലാം നന്ദി

സെമിത്തേരിയിലെ ക്രിസ്തുശിൽപ്പം: സംഭാവനകൾ

 പ്രിയപ്പെട്ടവരെ,     സെമിത്തേരിയിൽ നാം നിർമ്മിക്കാൻ തീരുമാനിച്ച ക്രിസ്തുശില്പത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു.       അതിനായി നേർച്ചകൾ നൽകുന്നവരുടെ പേരുവിവരം ഓരോ ആഴ്ചയിലും വാട്സ്ആപ്പിൽ ഇടുമെന്നു പറഞ്ഞിരുന്നല്ലോ. ഇതു വരെ നൽകിയവരുടെ പട്ടിക ചേർക്കുന്നു. പലരും തവണകളായിട്ടാണ് നൽകുന്നതെന്നതിനാൽ തുക ഇപ്പോൾ ചേർക്കുന്നില്ല.എന്നാൽ അപ്പപ്പോൾ രസീതു നൽകും. തുക ഒരുമിച്ച് പ്രസിദ്ധീകരിക്കാം. 1 ജോൺ പറന്തൽ 2 മാത്യു ഡാനിയൽഎം എം വി ല്ല. 3 ലിസി ചാക്കോ ലിജോ വില്ല. 4 പി.സി.ജോർജ് മുതലാളി പടിഞാറ്റേക്കര 5പാപ്പച്ചൻ  മൂലവടക്കേതിൽ 6 ഷിമ്മി ഏബ്രഹാം കൊക്കാകുന്നിൽ 7 ജോർജ് അലക്സാണ്ടർ കോയിപ്പുറത്ത് 8 എം തോമസ് പെരുമല 9 പി.എം.ജോസ് കൃപാ ഭവൻ 10 വത്സമ്മ തങ്കച്ചൻ വള്ളി വിളയിൽ 11 ശോശാമ്മ വറുഗീസ് എം.എം.വില്ല 12 ജോണി ചുണ്ടമണ്ണിൽ 13 പി.ജി ജോർജ്കുട്ടി പുത്തൻപറമ്പിൽ ബംഗ്ളാവ് 14. മാത്യു.കെ.വറുഗീസ് കോയിക്കൽ വടക്കേതിൽ മനാമ വില്ല 15 കുഞ്ഞുമോൻ പറങ്കാം വിളയിൽ 16. തോമസ് ജെ.പള്ളത്ത് 17. കുഞ്ഞുമോൻ അനിൽ ഭവനം 18 റ്റി.കെ. വറുഗീസ് കുളഞ്ഞിമൂട്ടിൽ 19 സജി വറുഗീസ് സജി ഭവനം 20 ജിതിൻ ബാബു തോളൂരേത്ത് ഊന്നുകൽ 21 ജോയി കോശി വലിയവിളയിൽ

സെമിത്തേരിയിലെ ക്രിസ്തുശില്പത്തിന്റെ സ്ഥാനനിർണ്ണയം

അടൂർ തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ക്രിസ്തുശില്പത്തിൻറ്റെ അടിത്തറയും പീഠവും നിർമ്മിക്കുന്നതിന് സ്ഥാനനിർണയം നടത്തി. വികാരി റവ.ഫാദർ തോമസ് പൂവണ്ണാൽ 31-10-2020 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് കുറ്റി സ്ഥാപിച്ചുകൊണ്ട് പണികൾ ആരംഭിച്ചു.

ക്വിസ് മത്സരം - 9: ഉത്തരങ്ങൾ, വിജയികൾ

ശരിയുത്തരങ്ങൾ 1 പേർഷ്യൻ രാജാവ് 2 സൈറസ് 3 ദേവാലയത്തിന് അടിസ്ഥാനമിട്ടപ്പോൾ 4 മേദിയയുടെ തലസ്ഥാനമായ എക്ബത്താ നയിൽ 5 എസ്രാ 6 നെഹമിയ 7ബാനിയുടെ പുത്രനായ ഉസി 8 നെഹമിയ 9 കാർലോ അക്യൂട്ടീസ് 10 കാരിത്താസ് ഇന്ത്യ ഒന്നാം സ്ഥാനക്കാർ  1 വൽസമ്മ തങ്കച്ചൻ വള്ളി വിളയിൽ 2 ജോൺ വറുഗീസ് പാലക്കോട്ട് 3 സിസിലി ഷിമ്മി കൊക്കാകുന്നിൽ 4 ആനി സാജൻ കൊച്ചു കൊട്ടാരം 5 എൽസമ്മ കൊച്ചു കൊട്ടാരം  6 ഷീലാ ബിജു പുത്തൻപുരയിൽ രണ്ടാം സ്ഥാനം 9 പോയിൻറു നേടിയ ജോയേൽ സിജു പാലമൂട്ടിൽ മൂന്നാം സ്ഥാനം 8 പോയിൻ്റു നേടിയ ബിജി തോമസ് വലിയവിളയിൽ

ക്വിസ് മത്സരം 9: ചോദ്യങ്ങൾ

  പത്തു ചോദ്യങ്ങൾ മാത്രം. 1 ആരാണ് അർത്താക്സെ ർക്സസ് ? 2 ജറുസലേമിൽ ദേവാലയവും മതിലും പുനർനിർമ്മിക്കാൻ അനുവദിച്ചതാര്? 3. അനേകർ ആഹ്ളാദത്താൽ ആർപ്പുവിളിച്ചു. എപ്പോൾ? 4.  സൈറസ് രാജാവിൻ്റെ കല്പന ച്ചുരുൾ കണ്ടെത്തിയതെവിടെ? 5   അവൻ രാജാവിൻ്റെ ഏഴാം ഭരണ വർഷം അഞ്ചാം മാസം ജറുസലേമിൽ എത്തി. ആര്? 6 ഞാൻ രാജാവിൻ്റെ പാനപാത്ര വാഹകൻ ആയിരുന്നു. ആര്? 7.  ജറുസലമിൽ ലേവ്യരുടെ മേൽനോട്ടം വഹിച്ചിരുന്നയാൾ? 8, ജറുസലേം മതിൽ പണിയുടെ നേതൃത്വം വഹിച്ചതാര്? 9. പതിനഞ്ചാം വയസിൽ വാഴ്ത്തപ്പെട്ടവനായി ഈയിടെ പ്രഖ്യാപിക്കപ്പെട്ടത് ആര്? 10.  കോവിഡ് കാലത്ത് ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ഹെൽത്ത് ഗിരി അവാർഡ് നേടിയ കത്തോലിക്കാ സന്നദ്ധ സംഘടന? ചോദ്യങ്ങൾ കുറവായതിനാൽ സമയം 8 മണി വരെ മാത്രം

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)

ക്വിസ് മത്സരം 8: ശരിയുത്തരങ്ങൾ, വിജയികൾ

 1  ബലി പീഠം പണിതു 2   BC 400 ന് അടുത്ത് 3 പേടകം സ്പർശിച്ച ഉസായെ കർത്താവ് വധിച്ചപ്പോൾ 4 ആ ഖാർ 5  20 6. ഹെബ്രോൺ.   ജറുസലേം 7.  ഹൂ രാം അബി 8. യൂദായിലെ ജനങ്ങൾ 9 സെന്നാക്ക രീബ് 10  ജ്ഞാനവും വിവേകവും 11.  മോറിയാ പർവതത്തിൽ ഓർനാൻ്റെ മെതിക്കളത്തിൽ '12. ഹെസക്കിയാ 13  ആ മോൻ 14.  ജോസിയ 15.   ഹൽക്കിയാപുരോഹിതൻ 16.  നെബുക്കദ് നേസർ 17. ഹൂൽ ദാ പ്രവാചിക 18 പേർഷ്യ രാജ്യം സ്ഥാപിതമായപ്പോൾ സൈറസിൻ്റെ കാലത്ത് 19. കൂ ദോശ് ഈ ത്തോ ഞായർ 20.   7 മത്സരഫലം ഒന്നാം സ്ഥാനം: ജോയേൽ സിജു  15.5 Point രണ്ടാം സ്ഥാനം: 2 പേർക്ക് സിസിലി ഷിമ്മി എൽസമ്മ ജോൺ 15 പോയിൻ്റ് വീതം മൂന്നാം സ്ഥാനം: ആനി സാജൻ പങ്കെടുത്ത എല്ലാവർക്കും നന്ദി.

ക്വിസ് മത്സരം-8: ചോദ്യങ്ങൾ

 1    മഹാമാരി ഒഴിഞ്ഞു പോകാൻ ദാവീദ് എന്തു ചെയ്തു? 2.    ദിനവൃത്താന്തം രചിക്കപ്പെട്ടതെന്ന്? 3.    അന്ന് ദാവീദിന് ദൈവത്തോട് ഭയം തോന്നി .എന്ന്? 4.      അർപ്പിത വസ്തു അപഹരിച്ചെടുത്ത് തിന്മ വരുത്തിയതാര്? 5.       ദാവീദിന് ഔദ്യോഗിക ഭാര്യമാരിൽ എത്ര മക്കൾ? 6.      ദാവീദിൻ്റെ തലസ്ഥാന നഗരങ്ങൾ? 7.       ദേവാലയത്തിലേക്ക് ഓട്ടുപകരണങ്ങൾ നിർമ്മിച്ചു നൽകിയതാര്? 8.   രാജകല്പനയനുസരിച്ച് പെസഹാ തിരുന്നാളിന് ഏക മാനസരായി എത്തിയത് ഏത് ജനങ്ങൾ 9.       യൂദയാ ആക്രമിച്ച അസീറിയാ രാജാവ്? 10.     സോളമൻ ദൈവത്തോടു ചോദിച്ചവരമെന്ത്?    11.    ദേവാലയം നിർമ്മിക്കാൻ ദാവീദും പിന്നീട് സോളമനും കണ്ടെത്തിയ സ്ഥലം? 12.      പെസഹാ ആചരിക്കാൻ ജറുസലേമിലേക്ക് വരാൻജനങ്ങളോട് അഭ്യർത്ഥിച്ചതാര്? 13.   പിതാവിനെ പോലെ അവൻ കർത്താവിൻ്റെ മുന്നിൽ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. ആര്? 14.    അങ്ങനെ യൂദായെയും ജറുസലേമിനെയും ശുദ്ധീകരിച്ചു. ആര്? 15.       നിയമഗ്രന്ഥം കണ്ടെത്തിയതാര്? 16.        ജറുസലേം ദേവാലയം അഗ്നിക്കിരയാക്കിയതാര്?      17       നിയമഗ്രന്ഥത്തെപ്പറ്റി കർതൃ ഹിതമറിയാൻ രാജസേവകർ സമീപിച്ചതാരെ? 18.   യഹൂദന്മാർ ബാബിലോണിൽ നിന്നും സ്വതന്ത്രരായ

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

ഒക്ടോബർ 4 ഞായറാഴ്ചയിലെ കുർബ്ബാന

 കോവിഡ് വ്യാപനത്തിൻ്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കുമല്ലൊ.     അതിൻ പ്രകാരം 20 ൽ അധികം പേർക്ക് ദൈവാലയത്തിൽ വി.കുർബാനയ്ക്ക് പങ്കെടുക്കാൻ കഴിയുകയില്ല. അച്ചനും ശുശ്രൂഷകരും സിസ്റ്റർമാരും കഴിഞ്ഞാൽ ഏതാനും പേർക്ക് മാത്രം പങ്കെടുക്കാം .നാളെ (ഞായർ) മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ വി.കുർബാനയ്ക്ക് പങ്കെടുക്കാൻ പ്രത്യേക നിയോഗം വച്ചിട്ടുള്ളവരും പ്രത്യേകമായി ആഗ്രഹിക്കുന്നവരും വികാരിയച്ചനെ തലേ ദിവസം തന്നെ വിളിച്ച് അനുമതി വാങ്ങേണ്ടതാണ്.  ദയവായി ഈ കാര്യം ഓർത്തിരിക്കണമേ.   സ്നേഹപൂർവം    SHM Joseph.  Trustee

ക്വിസ് മത്സരം 7: ശരിയുത്തരങ്ങൾ, വിജയികൾ

 ശരിയുത്തരങ്ങൾ 1 C.   2 D    3 A   4 C.   5 B 6 D    7 C     8 A.  9 D  10 B 11B    12 A  13 C  14 A 15 D   16 A   17 B. 18 A 19 ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ 20 ഫ്രാൻസിസ് മത്സരഫലം  ആകെ 12 പേർ പങ്കെടുത്തു.20 ഉത്തരങ്ങളും ശരിയാക്കിയവർ ഇല്ല. 19 പോയിൻ്ററുകൾ വീതം നേടി നാലു പേർ ഒന്നാമതെത്തി. 1 ജോൺ വറുഗീസ് പാലക്കോട്ട് 2 ജോയേൽ സിജു പാലമൂട്ടിൽ 3 സിസിലി കൊക്കാക്കുന്നിൽ 4 എൽസമ്മ ജോൺ കൊച്ചു കൊട്ടാരം രണ്ടാം സ്ഥാനക്കാർ മൂന്നു പേരുണ്ട് 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 ബാബു വറുഗീസ് 3 അനിതാസാമുവൽ ചേന മത്തു കാലായിൽ മൂന്നാം സ്ഥാനക്കാർ 2 പേരാണ് 17 പോയിൻ്റുകൾ വീതം 1 ബിജി തോമസ് വലിയവിളയിൽ 2ഷീലാ ബിജു പുത്തൻപുരയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. അടുത്ത മത്സരം ഒക്ടോബർ 4 ഞായർ 7 മണി പുസ്തകങ്ങൾ. 1, 2 ദിനവൃത്താന്തം             സ്നേഹപൂർവം          SH MJoseph

ക്വിസ് മത്സരം 7: ചോദ്യങ്ങൾ

  20.9 2020 ഞായർ 7 PM 1 മുതൽ 18 വരെ ചോദ്യങ്ങളോടൊപ്പം നൽകുന്ന 4 ഉത്തരങ്ങളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക. ഓരോ ഉത്തരത്തിൻ്റെയും ഇടതു വശത്തു കാണുന്ന ഇംഗ്ലീഷ് അക്ഷരം മാത്രം ചോദ്യ നമ്പരിട്ട് എഴുതുക. ചോദ്യങ്ങൾ 1  സോളമൻ്റെ പിൻഗാമി  A  ജറോബോവാം Bഅദോറാം C റഹോബോവാം D ഷെമായാ 2.  ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ  ചെയ്യുകയില്ല. ആരാണ് പറഞ്ഞത്  ? Aഏലിഷ Bമിക്കായാ C ഏശയ്യാ Dഏലിയാ' 3   ദാവീദറിയാതെ സ്വയം രാജാവായി പ്രഖ്യാപിച്ച മകൻ ? A  അദോനിയ B അബ്സലേം Cയോവാബ് Dഅബിഷാ ഗ് 4.  സോളമൻ രാജ്യം കൈകളിൽ സുസ്ഥിരമാക്കാൻ നിർമാർജനം ചെയ്ത അവസാനത്തെയാൾ? A അമാസ B അഹിഷാർ C  ഷി മെയി Dഅദൊണി റാം 5  യഹോറാം ഏതു രാജ്യത്തിൻ്റെ രാജാവ്? A ഇസ്റായേൽ B യൂദയാ Cസിറിയ Dഏദോം  6    സോളമൻ്റെ അധ:പതനത്തിനിടയാക്കിയത്? A  പുരോഹിതനെ വധിച്ചത് B ധാരാളം പണം ചെലവഴിച്ചത് C   കൊട്ടാരങ്ങൾ നിർമ്മിച്ചത്. D വിജാതീയ സ്ത്രീകളെ വിവാഹം കഴിച്ചത്. 7.   ജസബലിനെ ഭയന്ന് ഏലിയാ ഓടിപ്പോയി വസിച്ചതെവിടെ? A ബേർഷേ ബാ B സീനായ് C ഹോറെബ് D സറേ ഫാത്ത് 8.   ജീവിതകാലം മുഴുവൻ അവൻ്റെ ഹൃദയം കർത്താവിനോട് വിശ്വസ്തത പുലർത്തി. ആരുടെ ഹൃദയം? A. ആസാ B ബാഷാ Cഅബിയാം D സോളമൻ  9.  രണ്ടു താ

സെപ്റ്റംബർ 20 ഞായറാഴ്ച യിലെ ആഘോഷങ്ങൾ

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ,  സെപ്റ്റംബർ മാസം സഭയിലും ഇടവകയിലും വളരെ പ്രധാനമായ കാര്യങ്ങളുടെ കാലമാണ്. സെപ്റ്റംബർ 14 സ്ലീബാ പെരുനാൾ ആയിരുന്നു. സെപ്.18 നമ്മുടെ ദേവാലയത്തിൻ്റെ മൂറോൻ കൂദാശാ വാർഷികമാണ്.    സെപ്റ്റംബർ 20 പുനരൈക്യ വാർഷികദിനമാണ്. സെപ്റ്റംബർ 23 നമ്മുടെ ദൈവാലയത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള വി.പാ ദ്രേപിയോയുടെ തിരുന്നാൾ ദിവസമാണ്. വലിയ ആഘോഷത്തോടെ നടത്തേണ്ടവയായിരുന്നു ഈ പരിപാടികൾ. ലളിതമായിട്ടാണെങ്കിലും മേൽ പറഞ്ഞവ മൂന്നും സംയുക്തമായി സെപ്.20 ഞായറാഴ്ച ആഘോഷിക്കാനാണ് ഇടവകകമ്മിററി തീരുമാനിച്ചിരിക്കുന്നത്'. അതിൻ പ്രകാരം താഴെപ്പറയും പ്രകാരം പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. 20.9 2020 ഞായർ 7.45 -  പ്രഭാത പ്രാർത്ഥന 8:15 - വി.കുർബാന,  പാദ്രേപിയോ നൊവേന, നേർച്ചവിളമ്പ് . സ്നേഹപൂർവം  SHM Joseph,  Trustee

എട്ടുനോമ്പ് എട്ടാം ദിനം: സന്ദേശം

എട്ടുനോമ്പ് എട്ടാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗമായ റവ. ഫാദർ ജോൺ പലവിളക്കിഴക്കേതിൽ നൽകുന്ന വീഡിയോ സന്ദേശം കാണുക.

ക്വിസ് മത്സരം- 6: ശരിയുത്തരങ്ങൾ, വിജയികൾ

  1  യൂദാഗോത്രം 2 ഒന്നും ഇല്ലാത്തവളായി 3 ദൈവത്തിൻ്റെ രക്ഷാകര പദ്ധതി സാർവത്രികമാണ്. 4. കർത്താവ് സർവജ്ഞനായ ദൈവമാണ്. 5 ഏലി സാമുവലിനോട്. 6  മിസ് പാ. 7  അമ്മോന്യർ 8 അഹി മാസിൻ്റെ മകൾ അഹിനോവാം. 9 മർക്കടമുഷ്ടി വിഗ്രഹാ രാധന ' ..... 10.  നോബിലെ പുരോഹിതനായ അഹിമ ലേക്ക് 11. ഗോലിയാത്തിൻ്റെ വാൾ 12 അഹിമ ലേക്കിൻ്റെ മകൻ അബിയാ ഥർ 13. തീർച്ചയായും അവരെ ഞാൻ നിൻ്റെ കൈകളിൽ ഏൽപിക്കും 14. കർത്താവ് നാഥാനോട് 15  യോനാദാബ് 16   രണ്ടാമത്തെ 17 ജോനാഥൻ 18 അമ്പതു ഷെക്കൽ വെള്ളി 19.  ഫാ.ഒണേറിയോസ് 20 ഗ്രീസിലെ ക്രീറ്റിൽ ------------------------------------------------------ വിജയികൾ ഒന്നാം സ്ഥാനം രണ്ടു പേർക്ക് - 18 പോയിൻ്റുകൾ വീതം ഷീല പൂത്തൻപുരയിൽ എൽസമ്മ ജോൺ കൊച്ചു കൊട്ടാരത്തിൽ രണ്ടാം സ്ഥാനം 17 പോയിൻ്റ് ആനി സാജൻ കൊച്ചു കൊട്ടാരം  മൂന്നാം സ്ഥാനം 16 പോയിൻ്റ് ബിജി തോമസ് വലിയ വിളയിൽ  അടുത്ത ക്വിസ് മത്സരം 13 സെപ്റ്റംബർ 7 PM  പുസ്തകങ്ങൾ 1, 2 രാജാക്കന്മാർ ചോദ്യ രീതിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിക്കുന്നു.  SHM Joseph

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് ആറാം ദിനം: സന്ദേശം

എട്ടുനോമ്പ് ആറാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോസഫ് കുരുമ്പിലേത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.