ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KCBC നേതൃത്വം നൽകി നടന്നു വരുന്ന പ്രാർത്ഥനായജ്ഞം

പ്രിയ തിരുഹൃദയ ഇടവകാംഗങ്ങളെ, ലോകമെങ്ങും കോവിഡ് മഹാമാരി അതിതീവ്രമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഇടവകാംഗങ്ങൾ വസിക്കുന്ന അടൂർ നഗരസഭയിലും ഏഴംകുളം  ഏറത്ത് പള്ളിക്കൽ കൊടുമൺ പന്തളം തെക്കേക്കര' മുതലായ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാരും ആരോഗ്യ പ്രവർത്തകരും സഭയും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ ശ്രമിക്കുമല്ലൊ. കടകളിലും പൊതു സ്ഥലങ്ങളിലും തിരക്കുണ്ടാക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും പരമാവധി ശ്രമിക്കുമല്ലൊ.മാസ്കൂകൾ ഉപയോഗിക്കുന്നത് നല്ല രീതിയിൽ ആയിരിക്കണം ഒരു ചെറിയ ബോട്ടിൽ സാനിറ്ററൈസർ കൊണ്ടു നടക്കുന്നതും നല്ലതായിരിക്കും ആവശ്യമില്ലാത്ത പക്ഷം പുറത്തിറങ്ങാതിരിക്കുന്നത് അവരവർക്കും .ജീവിതാവശ്യങ്ങൾക്കായി അത്യാവശ്യം പുറത്തിറങ്ങേണ്ടി വരുന്നവർക്കും ഗുണകരമായിരിക്കും . ഈ വിനാശത്തിൽ നിന്നും രക്ഷപെടാൻ നമ്മുടെ കരുതലിനൊപ്പം കർത്താവിൻ്റെ കരുതലും കുടിയേ മതിയാവൂ. പ്രാർത്ഥന മറന്നു പോകരുത് കേരള കാത്തലിക് ബിഷപ്സ്  കോൺഫറൻസ് (KCBC ) നേതൃത്വം നൽകി നടന്നു വരുന്ന പ്രാർത്ഥനായജ്ഞത്തിൽ നമുക്കും പങ്കുചേരാം.ആഗസ്റ്റ് 2 വരെ വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കുന്ന ഈ പരിപാടി വി.കുർബാനയോടെയാണ് ആരംഭിക്ക

വികാരിയച്ചൻ്റെ അറിയിപ്പ്

തിരുഹൃദയപ്പള്ളി ഇടവകാംഗങ്ങളുടെ സജീവ ശ്രദ്ധയ്ക്ക് വികാരിയച്ചൻ്റെ നിർദ്ദേശപ്രകാരം അറിയിക്കുന്നത്-- അടൂരിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിതരും ക്വാറൻ്റൈനിൽ കഴിയുന്നവരും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിനാൽ ദൈവാലയത്തിലെ ആരാധന കാര്യങ്ങളിൽ ചില നിർദ്ദേശങ്ങൾ നൽകട്ടെ. (1)10 വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർ ഒഴിവായി നിൽക്കുക  2   എന്തെങ്കിലും രോഗമോ ക്ഷീണമോ ഉള്ളവർ വരാതിരിക്കുക. 3  ഹോം ക്വാറൻ റ്റൈൻ ഉള്ള ഭവനങ്ങളിൽ നിന്നുള്ള വരും എന്തെങ്കിലും തരത്തിൽ രോഗീ സമ്പർക്ക സാഹചര്യമുണ്ടായ വരും വരാതിരിക്കുക 4   ഞായറാഴ്ചകളിൽ വി.കുർബാന കാണണമെന്ന കടം സഭ താത്കാലികമായി ഇളവ് ചെയ്തിട്ടുണ്ട്. അതിനാൽ കുർബാനയിൽ പങ്കെടുക്കാൻ നിർബന്ധമുള്ളവർക്ക് ഇട ദിവസങ്ങൾ പ്രയോജനപ്പെടുത്താം 5   ദേവാലയത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് അവിടെ സൂക്ഷിച്ചിരിക്കുന്ന ബുക്കിൽ പേരും ഫോൺ നമ്പരും എഴുതിയ ശേഷം സാനിറൈറ സർകൈകളിൽ പുരട്ടുക. തെർമൽ സ്കാനറിൽ പനി പരിശോധനക്ക് വിധേയനാവുക 6.   ചെരിപ്പുകൾ പോർട്ടിക്കോയുടെ പടികളിലോ മുൻഭാഗത്തോ ഇടാതെ മാറ്റി സൂക്ഷിക്കുക 7   പോകുമ്പോഴും കൈകളിൽ സാനിറൈറ സർ പുരട്ടുന്നതു ന