ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന


അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും.

ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.        

മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം.

ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ നേരിൽ കാണാൻ ബുദ്ധിമുട്ടുള്ളവർക്ക് അടൂർ തിരുഹൃദയപ്പള്ളിയുടെ SB അക്കൗണ്ടിൽ പണം അടക്കാവുന്നതുമാണ്. അക്കൗണ്ടിൻറ്റെ വിവരങ്ങൾ താഴെകൊടുക്കുന്നു.  

SH CHURCH ADOOR
Ac. No.0111- 00937525-190001
IFSC. CSBK0000111
Catholic Syrian Bank Adoor

പണം അക്കൗണ്ടിൽ അടക്കുന്ന വിവരം ട്രസ്റ്റിയെ ഫോണിലോ വാട്സാപ്പിലോ ഇ-മെയിലിലൊ അറിയിക്കുകയും ചെയ്യണമേ.

സ്നേഹത്തോടെ,

S.H.M Joseph
Trustee
Mobile: 9447324965
Whattsapp: 79026 26965
email: shmjosephadoor @gmail.com


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)