ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,

      നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു.

1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും.

2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.

        സെൻ്റ് മേരീസ്

        സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ 

         സെൻ്റ് ജോർജ്

         സെൻ്റ് ജോൺസ്

 3.   4 മണിക്കുള്ള വി.കുർബാനയിൽ -

   സെൻ്റ് സ്റ്റീഫൻസ്

   സെൻ്റ്  ജൂഡ്

സെ.തോമസ് പന്നിവിഴ

     സെൻ്റ് ജോസഫ്

    സെൻ്റ് തോമസ്              ആനന്ദപ്പള്ളി

എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.

 കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ 

പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.

   ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ.


4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും.

25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും.


5.  ക്രിസ്മസ് കരോൾ ഉണ്ടായിരിക്കുന്നതല്ല.പകരമായി പ്രാർത്ഥനാ യോഗ പ്രസിഡൻ്റിൻ്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ 5 പേരിൽ കവിയാത്ത ഒരു സംഘം ഭവന മുറ്റങ്ങളിലെത്തുകയും പ്രാർത്ഥന നടത്തി ക്രിസ്മസ് സംഭാവനകൾ ശേഖരിക്കുകയും ചെയ്യും.


ആശംസകാർഡും പ്രാർത്ഥനയും സംഭാവനാ കവറും അച്ചടിച്ചു നൽകും.

ക്രിസ്മസ് ഗാനങ്ങൾ ആലപിക്കേണ്ടതില്ല.

ഡിസംബർ 15 കഴിഞ്ഞുള്ള തീയതികൾ അതാത് പ്രാർത്ഥനാ യോഗങ്ങൾക്ക് തീരുമാനിക്കാം.


6   സ്റ്റാച്യു നിർമ്മാണപുരോഗതി എല്ലാവരും അറിയുന്നുണ്ടാവുമല്ലൊ എല്ലാവരുടെയും സഹായം ഉണ്ടാവണം


7  ഇടവകയുടെ ദൈനംദിന ചെലവുകൾക്കും ബുദ്ധി മുട്ടുണ്ടാകാതിരിക്കാൻ

 എല്ലാവരുടെയും സഹകരണമുണ്ടാകണമേ.

    മേൽക്കാര്യങ്ങളിൽ എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കിൽ ദയവായി വിളിക്കുക.

   SHMJoseph Trustee

     944732 4965

      04734293741

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.