ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സെപ്റ്റംബർ 20 ഞായറാഴ്ച യിലെ ആഘോഷങ്ങൾ

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ, 

സെപ്റ്റംബർ മാസം സഭയിലും ഇടവകയിലും വളരെ പ്രധാനമായ കാര്യങ്ങളുടെ കാലമാണ്. സെപ്റ്റംബർ 14 സ്ലീബാ പെരുനാൾ ആയിരുന്നു. സെപ്.18 നമ്മുടെ ദേവാലയത്തിൻ്റെ മൂറോൻ കൂദാശാ വാർഷികമാണ്.   

സെപ്റ്റംബർ 20 പുനരൈക്യ വാർഷികദിനമാണ്. സെപ്റ്റംബർ 23 നമ്മുടെ ദൈവാലയത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള വി.പാ ദ്രേപിയോയുടെ തിരുന്നാൾ ദിവസമാണ്.

വലിയ ആഘോഷത്തോടെ നടത്തേണ്ടവയായിരുന്നു ഈ പരിപാടികൾ.

ലളിതമായിട്ടാണെങ്കിലും മേൽ പറഞ്ഞവ മൂന്നും സംയുക്തമായി സെപ്.20 ഞായറാഴ്ച ആഘോഷിക്കാനാണ് ഇടവകകമ്മിററി തീരുമാനിച്ചിരിക്കുന്നത്'.

അതിൻ പ്രകാരം താഴെപ്പറയും പ്രകാരം പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.

20.9 2020 ഞായർ

7.45 -  പ്രഭാത പ്രാർത്ഥന

8:15 - വി.കുർബാന,  പാദ്രേപിയോ നൊവേന, നേർച്ചവിളമ്പ് .

സ്നേഹപൂർവം

 SHM Joseph,  Trustee

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.