ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

എട്ടുനോമ്പ് ആറാം ദിനം: സന്ദേശം

എട്ടുനോമ്പ് ആറാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോസഫ് കുരുമ്പിലേത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.  

ക്വിസ് മത്സരം 6: ചോദ്യങ്ങൾ

1 ദാവീദ് ആരൂടെ ഗോത്രത്തിൻ്റെ പിൻമുറക്കാരനാണ്? 2 എല്ലാം തികഞ്ഞവളായി ഞാൻ ഇവിടെ നിന്നു പോയി ......... കർത്താവ് എന്നെ തിരിച്ചയച്ചു. (പൂ രിപ്പിക്കുക. )   3.  റൂത്തിൻ്റെ ചരിത്രം എന്തിൻ്റെ സൂചനയാണ്?   4.  നിൻ്റെ നാവിൽ നിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ. കാരണം? 5 അതു കർത്താവാണ് 'അവിടുത്തേക്ക് യുക്തമെന്ന് തോന്നുന്നത് പ്രവർത്തിക്കട്ടെ. ആര് ആരോടു പറഞ്ഞു.? 6. സാമുവൽ ഇസ്രായേൽ ജനത്തെ ന്യായപാലനം ചെയ്യാൻ തുടങ്ങിയതെ വിടെ വച്ച് ? 7.  സാവുൾ രാജാവായ ശേഷം ആദ്യം തോൽപിച്ചതാരെ? 8.  സാവു ളിൻ്റെ ഭാര്യ ? 9   മാത്സര്യം മന്ത്രവാദം പോലെ പാപമാണ് ............... പോലെയും.(പൂരിപ്പിക്കുക.) 10. ദാവീദ് ഒളിച്ചോടിയെത്തിയത് ആരുടെയടുത്ത്? 11  ദാവീദ് പറഞ്ഞു. അതിനു തുല്യം മറ്റൊന്നില്ല. ഏതിനു തുല്യം. 12 കർത്താവിൻ്റെ പുരോഹിതന്മാരെ സാവുൾ വധിച്ച വിവരം ദാവീദിനെ അറിയിച്ചതാര്? 13. തൻ്റെ വിശ്വസ്തർ ശത്രുക്കളുമായി യുദ്ധം ചെയ്യാനാരംഭിക്കുമ്പോൾ കർത്താവ് അവരെ ധൈര്യപ്പെടുത്താൻ യുദ്ധ ഫലത്തെക്കുറിച്ച് സ്ഥിരമായി പറയുന്ന  , ' ഒരു വാചകം എന്താണ്?  14ഇസ്രായേൽജനത്തെ ഈജിപ്തിൽ നിന്നും കൊണ്ടുവന്നതുമുത...

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.

എട്ടുനോമ്പ് നാലാം ദിനം: വിഡിയോ സന്ദേശം

എട്ടുനോമ്പ് നാലാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വന്ദ്യ വർഗ്ഗീസ് മാവേലിൽ കോറെപ്പിസ്‌കോപ്പ നൽകിയ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ്‌ മൂന്നാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ്‌ മൂന്നാം ദിനത്തിൽ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോൺ തുണ്ടിയത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് രണ്ടാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് രണ്ടാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി ഫാദർ ജോൺ അരീക്കൽ നൽകുന്ന വീഡിയോ സന്ദേശം കാണുക. Video link:  https://youtu.be/Xn2aT8UszI8

എട്ടുനോമ്പ് ഒന്നാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പിന്റെ ആദ്യദിനത്തിൽ അടൂർ തിരുഹ്രദയപ്പള്ളിയിൽ രണ്ടു തവണയായി 15 വർഷം വികാരിയായിരുന്ന വന്ദ്യ തോമസ് കുമ്പുക്കാട്ട് കോറെപ്പിസ്‌കോപ്പാ നൽകുന്ന സന്ദേശം കാണുക.   Video Link: https://youtu.be/55cSsZP0Cms

അടൂർ തിരുഹൃദയപ്പള്ളിയിൽ എട്ടുനോമ്പ്പെരുന്നാൾ

അടൂർ തിരുഹൃദയപ്പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ എട്ടു നോമ്പു പെരുന്നാൾ ....................................... പ്രിയ ഇടവകാംഗങ്ങളെ,       പരിശുദ്ധ ദൈവമാതാവിൻ്റെ എട്ടുനോമ്പു പെരുന്നാൾ സെപ്. 1 മുതൽ 8 വരെ നമ്മുടെ പള്ളിയിൽ ആചരിക്കുന്നതിന് കഴിഞ്ഞ ശനിയാഴ്ച ചേർന്ന ഇടവക കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30 ന് വി.കുർബാന, നൊവേന എന്നിവയുണ്ടാകും. 8 ന് രാവിലെ 7 മണിക്ക് പെരുന്നാൾ കുർബാന നേർച്ചവിളമ്പ് എന്നിവയുണ്ടാകും എല്ലാ ചടങ്ങുകളും കോവിഡ് കാല ചട്ടങ്ങൾക്കനുസരിച്ചായിരിക്കും. എല്ലാവർക്കും ദേവാലയത്തിൽ എത്താൻ സാധിക്കാത്തതിനാൽ വി. കുർബാന കാണുന്ന താനായി ലൈവ് പ്രക്ഷേപണങ്ങളെ സ്വീകരിക്കുന്നത് നന്നായിരിക്കും രാവിലെ 6 മണി മുതൽ Shekinah ടീവിയിൽ (512)തുടർച്ചയായി  കുർബാനകൾ ഉണ്ട്. ഭവനത്തിൽ ജപമാല ചൊല്ലാനും സമയം കണ്ടെത്തണം മുൻ വികാരിമാരിൽചിലർ നമുക്കായി സന്ദേശങ്ങൾ വാട്സാപ്ലുടെ നൽകാനും ക്രമീകരിച്ചിട്ടുണ്ട്  ആഗസ്ത് 29ലെ കമ്മിറ്റി യുടെ മറ്റു തീരുമാനങ്ങൾ നാളെ അറിയിക്കുന്നതാണ്   SHMJoseph  trustee

ക്വിസ് മത്സരം - 6: അറിയിപ്പ്

ക്വിസ് മത്സരം - 6 സെപ് 6 ഞായർ വൈകിട്ട് 7 മുതൽ 8.30 വരെ പുസ്തകങ്ങൾ 1 രൂത്ത്  2 ഒന്നും രണ്ടും സാമുവൽ  SHM Joseph

ക്വിസ്സ് മത്സരം - 5: ശരിയുത്തരങ്ങൾ, വിജയികൾ

   1. കൊയ്ത്തുകാലം മുഴുവൻ 2. ഗിൽഗാലിൽ 3 ആഖോറിൻ്റെ താഴ് വര 4. ഗിബയോൻ കാർ 5.  31 6  സെ ലോ ഫഹാദിൻ്റെ 7. കനാന്യർക്ക് ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. 8 റൂബൻ -ഗാദ് ഗോത്രങ്ങളും മനാസെയുടെ അർദ്ധഗോത്രവും 9.  തിമ്നാത് സേറായിൽ 10   BC ആറാം നൂറ്റാണ്ടിലെ ബാബിലോൺ വിപ്രവാസകാലത്ത് 11.  ഒത്ത് നിയേൽ 12. ദബോറ 13.  ഗിദയോൻ  14.   അബിമ ലേക്ക് 15   ജായൽ 16    സാംസൺ 17 ബഞ്ചമിൻ 18.  12 19.  ഫാ.ജോർജ് കുരിശും മൂട്ടിൽ    ( ചോദ്യം ശരിയായി പരിശോധിക്കുക) 20   മാർത്താണ്ഡം രൂപത സമ്മാനാർഹർ ഒന്നാം സ്ഥാനം: ഷീല പുത്തൻപുരയിൽ 19 പോയിൻ്റ് രണ്ടാംസ്ഥാനം 2 പേർക്ക്  17 പോയിൻ്റ് വീതം: ആനി സാജൻ എൽസമ്മ കൊച്ചു കൊട്ടാരം മൂന്നാം സ്ഥാനം 16 പോയിൻ്റ്: ബിജി തോമസ് വലിയവിളയിൽ പങ്കെടുത്തവർക്കെല്ലാം പ്രത്യേക നന്ദി അടുത്ത മത്സരം സെപ്റ്റംബർ 6 ഞായർ മറ്റു വിവരങ്ങൾ നാളെ നൽകും. SH MJoseph

ക്വിസ് മത്സരം - 5: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 5 1. ജോർദാൻ നദി കരകവിഞ്ഞൊഴുകുന്നത് ഏതു കാലത്ത് ? 2  സ്മാരകശിലകൾ സ്ഥാപിക്കപ്പെട്ടതെവിടെ? 3. നിഷിദ്ധവസ്തുക്കൾ കൈവശം വച്ചതിനു് ആ ഖാനും കുടുംബത്തിനും ശിക്ഷ ലഭിച്ച സ്ഥലം? 4.  ശിക്ഷയെന്ന നിലയിൽ കർത്താവിൻ്റെ ബലിപീഠത്തിന് വിറകുവെട്ടാനും വെള്ളം കോരാനും നിയോഗിക്കപ്പെട്ടവർ? 5 എത്ര രാജാക്കമാരുടെ ദേശങ്ങളാണ് ജോഷ്വാ യും ഇസ്രയേൽക്കാരും ചേർന്ന് കൈവശപ്പെടുത്തിയത്? 6.  പിതൃസ്വത്തിൽ സ്ത്രീ അവകാശം ഉന്നയിച്ചത് ആരുടെ മക്കൾ? 7.  ജോസഫിൻ്റെ ഗോത്രങ്ങൾ കനാന്യരോട് യുദ്ധത്തിനു വിസമ്മതിച്ചതെന്തുകൊണ്ട്? 8.  ജോർദാൻ നദിക്കരയിൽ സാക്ഷ്യം എന്ന ബലിപീഠം പണിതതാര്? 9  ജോഷ്വാ സംസ്ക്കരിക്കപ്പെട്ടതെവിടെ? 10. ജോഷ്വാ   പുസ്തകം രചിക്കപ്പെട്ടതെന്ന്? 11. ആദ്യ ന്യായാധിപൻ? 12 വനിതാ ന്യായാധിപ ? 13  ഇതാ ഞാൻ കർത്താവിൻ്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു.  ആരു പറഞ്ഞു.? 14 സ്ത്രീ തിരികല്ലിൻ പിള്ള കൊണ്ടുവധിച്ചതാരെ? 15   സിസേറയെ കൊന്നതാര്? 16 ആയുധമില്ലാതെ സിo ഹക്കുട്ടിയെ ചീന്തിക്കളഞ്ഞതാര്? 17.  സ്വന്ത ഗോത്രത്തോട് ഇസ്രായേൽ യുദ്ധം ചെയ്തതാരുമായി? 18.  ...

ക്വിസ് മത്സരം - 5: അറിയിപ്പ്

ക്വിസ് മത്സരത്തിനായി എല്ലാവരും തയ്യാറാണല്ലോ. നാളെ  3 pm നാണ് ചോദ്യങ്ങൾ ലഭിക്കുക. ഉത്തരങ്ങൾ അയക്കാൻ നാളെ 5 pm വരെ സമയമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ പരസ്പരം സഹായിക്കാതിരിക്കുന്നതാണ് സ്വന്തം കഴിവ് മനസിലാക്കാൻ നല്ലത്. അപ്പോൾ, ചോദ്യങ്ങൾ നാളെ  3 മണിക്ക് പ്രതീക്ഷിക്കുക. എല്ലാവർക്കും വിജയം ആശംസിക്കുന്നു.  Happy Onam!

ക്വിസ് മത്സരം 5: പുതിയ സമയക്രമം

 തിരുഹൃദയപ്പള്ളി ക്വിസ്   അഞ്ചാമതു ക്വിസ് മത്സരം താത്പര്യപൂർവം പ്രതീക്ഷിച്ചിരിക്കുകയായിരിക്കുമല്ലോ. ഏതാനും നിർദ്ദേശങ്ങൾ പരിഗണിച്ച് മത്സര സമയം മാറ്റുകയാണ്. അടുത്ത ഞായർ 3 PM മണിക്ക് ചോദ്യങ്ങൾ ലഭിക്കും.5 മണി വരെ ഉത്തരങ്ങൾ അയക്കാം.  തയ്യാറാകേണ്ട പുസ്തകങ്ങൾ 1. ജോഷ്വ     2 ന്യായാധിപന്മാർ

ക്വിസ് മത്സരം 4: വിജയികൾ

 പ്രിയപ്പെട്ടവരെ ക്വിസ് മത്സരഫലം അറിയിക്കട്ടെ. 15 പേർ പങ്കെടുത്തു.20 ഉത്തരങ്ങളും ശരിയാക്കിയ Sicily Shimmy കൊക്കാകുന്നിലിനാണ് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനത്ത് 18.5 പോയിൻറ്റു വീതം നേടി 4 പേർ ഉണ്ട്. 1 ഷീല പുത്തൻപുരയിൽ 2 ടിഷ് മആനി സാജൻ. കൊച്ചു കൊട്ടാരം 3 ആനി സാജൻ കൊച്ചു കൊട്ടാരം 4 എൽസമ്മ ജോൺ കൊച്ചു കൊട്ടാരം 18 പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ വള്ളി വിളയിൽ ആണ് മൂന്നാം സ്ഥാനം ഉത്തരത്തിൽ പൂർണ്ണതയില്ലാത്തവയ്ക്കാണ് .5 മാർക്ക് കുറവ് വന്നിട്ടുള്ളത്.  എന്തെങ്കിലും സംശയമുള്ള പക്ഷം വിളിക്കുക

ക്വിസ് മത്സരം - 4: ശരിയുത്തരങ്ങൾ

ക്വിസ് മത്സരം - 4 ശരിയുത്തരങ്ങൾ 1 നാദാബ് ,അബിഹു 2 കൂടാരത്തിരുനാൾ 3 ഒലിവെണ്ണ 4 പരദേശികളും കുടികിടപ്പുകാരും 5 ആരാധനക്കായി 6 7 ദിവസം 7  കർത്താവിൻ്റെ നാമം ദുഷിക്കുന്ന 8 പരസ്പരം ഞെരുക്കരുത്. 9 40 വർഷം 10 സീനായ് മരുഭൂമി 11  20 വയസും അതിനു മേലും പ്രായമുള്ളവരും യുദ്ധ ശേഷിയുള്ള വരുമായ ഇസ്രായേൽ പുരുഷന്മാർ 12  മോശയ്ക്കെതിരെ പിറുപിറുത്തതിന് 13.  നാൽപതു ദിവസം 14.  മഹാമാരി ബാധിച്ച് 15  എല യാസർ 16  ബാലാം 17   സെ ലോ ഫഹാദ് 18.  ജോഷ്വ 19.  നവംബർ 1 20.  പതിനൊന്നാം പീയൂസ് മാർപ്പാപ്പ

ക്വിസ് മത്സരം 4: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 4 1  കർത്താവിൻ്റെ കല്പനയില്ലാതെ ധൂ പാർപ്പണം നടത്തി ശിക്ഷ വാങ്ങിയ പുരോഹിതർ? 2  ഏഴാം മാസം പതിനഞ്ചാം ദിവസം മുതൽ 7 ദിവസം എന്തായി ആചരിക്കണം? 3  ദേവാലയ ദീപം എന്ത് എണ്ണ ഉപയോഗിച്ച് കത്തിക്കണമെന്ന് കർത്താവ് പറയുന്നു? 4. നിങ്ങൾ ഭുമി എന്നേക്കുമായി വിൽക്കരുത്. ഭുമി എന്റേതാണ് .നിങ്ങൾ ........... (പൂരിപ്പിക്കുക.) 5. നിങ്ങൾ വിഗ്രഹങ്ങളോ കൊത്തു രൂപങ്ങളോ ഉണ്ടാക്കരുത്. എന്തിനു വേണ്ടി? .6.  പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം ഭക്ഷിക്കണം? 7   സ്വദേശി യോ വിദേശിയോ ആകട്ടെ .......... ദുഷിക്കുന്ന ഏവനും വിധക്കപ്പെടണം. ആരെ / എന്തിനെ? 8.  നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിൽക്കുകയോ അവനിൽ നിന്നും എന്തെങ്കിലും വാങ്ങുകയോ ചെയ്യമ്പോൾ ........... (പൂരിപ്പിക്കുക. ) 9.  എത്ര കാലത്തെ ഇസ്രായേൽ ചരിത്രമാണ് സംഖ്യ പുസ്തകത്തിലൂള്ളത്? 10 ആദ്യ ജനസംഖ്യ കണക്കെടുപ്പ് 'എവിടെ വച്ച്? 11.  ആരുടെയൊക്കെ എണ്ണമാണ് രേഖപ്പെടുത്തിയത്? 12.   മിറിയാംകുഷ്ഠരോഗിയായതെന്തുകൊണ്ട്? 13.  കനാൻദേശം ഒറ്റുനോക്കാൻ എത്ര ദിവസം എടുത്തു? 14  കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ തെറ്റായ വിവര...

ക്വിസ് മത്സരം - 3: ഉത്തരങ്ങൾ, വിജയികൾ

 ആഗസ്റ്റ് 16   ക്വിസ് മത്സരം----- ശരിയായ ഉത്തരങ്ങൾ 1. BC പത്തൊൻപതാം നൂറ്റാണ്ട് . 2. ദൈവത്തിൻ്റെ ചൈതന്യം 3 പൊത്തി ഫെറാ-ഓനിലെ പുരോഹിതൻ 4. മത്തു സലേം -969 വർഷം 5   പെനുവേൽ 6  എരിയാതെ മുൾപ്പടർ പ്പ് കത്തുക 7 കൽപകയിൽ വിരൽ കൊണ്ടെഴുതി 8.  ഉൽപത്തി 1 മുതൽ 11 വരെ 9   ഹിത്യ നായ എഫ്റോൺ.   10. പ്രവാചിക ,പാട്ടുകാരി 11     സ്വമനസാലെ തരുന്നവരിൽ നിന്നും. 12   തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം 13.  ആന്തരിക പ്രചോദനം 14.  സീനായ് മല 15  കരുവേല തടി 16  ഒന്നാം മാസത്തിൻ്റെ ഒന്നാം ദിവസം 17.  ഓമർ 18.  മേഘം കൂടാരത്തിൽ നിന്നുയരുമ്പോൾ 19   ഫാ.പി.റ്റി.ഗീവറുഗീസ്  ( പിന്നീട് മെത്രാനായ മാർ ഈവാനിയോസ് ) 20.  സെപ്റ്റംബർ 23 Summary 12 പേർ മത്സരത്തിൽ പങ്കെടുത്തു. ആരും കാര്യമായ തയ്യാറെടുപ്പു നടത്തിയില്ലായെന്നു തോന്നുന്നു. 16  പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ ഒന്നാം സ്ഥാനവും 12. പോയിൻ്റു നേടിയ ഷീല പുത്തൻപുരയിൽ രണ്ടാം സ്ഥാനവും  11 പോയിൻ്റു നേടിയ ആനി സാജൻ കൊച്ചു കൊട്ടാരത്തിൽമൂന്നാം സ്ഥാനവും നേടിയി...

ക്വിസ്സ് മത്സരം - 3: ചോദ്യങ്ങൾ

എല്ലാവർക്കും സ്നേഹാഭിവാദനങ്ങൾ ക്വിസ് മത്സരം തുടങ്ങാം. 20 ചോദ്യങ്ങൾ. ഓരോ പോയിൻ്റ് വീതം. 2 ചോദ്യങ്ങൾ ജനറൽ. അക്ഷരത്തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക. 1  അബ്രഹാത്തിൻ്റെ വിളി ഏതു ചരിത്ര ഘട്ടത്തിൽ? 2. വെള്ളത്തിനു മീതേ ചലിച്ചുകൊണ്ടിരുന്നത് എന്ത്? 3  യൗസേപ്പിൻ്റെ ഭാര്യാപിതാവ് ആരായി രു ന്നു? എന്തായിരുന്നു.? 4 ഉത്പത്തി പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നതാര്? എത്ര വർഷം?  5.  യാക്കോബ് ദൈവദൂതനുമായി മല്ലിട്ട സ്ഥലം? 6    എന്തായിരുന്നു ഹോറെബിലെ മഹാ ദൃശ്യം.? 7.  ദൈവം പത്തു കല്പനകൾ തയ്യാറാക്കി നൽകിയതെങ്ങനെ? 8.  ചരിത്ര സാക്ഷ്യങ്ങൾ ലഭ്യമല്ലാത്ത ബൈബിൾ ഭാഗം? 9  അബ്രഹാം ശവസംസ്കാരത്തിനായി ആരിൽ നിന്നുമാണ് സ്ഥലം വാങ്ങിയത്? 10.  അഹറോൻ റ്റെ സഹോദരിമിറിയാ മിനുള്ള വിശേഷണങ്ങൾ? 11. എനിക്കുള്ള കാണിക്കകൾ നീ സ്വീകരിക്കുക. ആരിൽ നിന്ന്? 12  കർത്താവ് കല്പിച്ചു. എപ്പോഴും എൻ്റെ മുൻപാകെ മേശപ്പുറത്തു് വച്ചിരിക്കണം. എന്ത്? 13.   _____ ലഭിച്ച ഉദാരമനസ്കർ കർത്താവിൻ്റെ സന്നിധിയിൽ കാഴ്ചകൾ കൊണ്ടുവന്നു.എന്തു  ലഭിച്ചവർ? 14.  ദൈവം പത...

ക്വിസ് മത്സരം - 3 : ചോദ്യങ്ങൾ നാളെ

  ക്വിസ് മത്സരചോദ്യങ്ങൾക്കായി കാത്തിരിക്കുകയായിരിക്കുമല്ലോ .     തയ്യാറെടുക്കാൻ സമയം കുറഞ്ഞു പോയി എന്ന് ചില പരാതികൾ അറിയിച്ചതിനാൽ ഇന്നത്തെ ക്വിസ് മത്സരം നാളെ രാത്രി 9 മണിയിലേക്ക് മാറ്റി വയ്ക്കുകയാണ് . നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന - KCBC ബൈബിൾ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്ന PO C ബൈബിൾ ഉപയോഗിച്ചു മാത്രമേ തയ്യാറെടുപ്പു നടത്താവൂ . അപ്പോൾ നാളെ  16-Aug-2020  രാത്രി 9 മണി .

ക്വിസ് മത്സരങ്ങളുടെ പരിഷ്കരിച്ച രീതി

  പ്രിയ തിരുഹൃദയപ്പള്ളി അംഗങ്ങളെ ,   മത്സരത്തിൽ പങ്കെടുത്തവരെയും സമ്മാനം നേടിയവരെയും പിന്തുണച്ചവരെ യും പ്രത്യേകം അഭിനന്ദിക്കുന്നു .     കോ വിഡ് കാലം കഴിയും വരെയെങ്കിലും ഈ മത്സരം തുടരണമെന്ന് . ഏതാനും അംഗങ്ങൾ ആഗ്രഹം അറിയിച്ചതിനാൽ എല്ലാ ശനിയാഴ്ചകളിലും ഈ മത്സരം ഉണ്ടാവും .       സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ഇതിൽ പങ്കെടുക്കുന്നത് നമുക്ക് ഗുണകരമായിരിക്കും .       പുതിയ പഠനത്തിന് വഴിയൊരുക്കും . അതിനാൽ കഴിയുന്നത്ര പേർ പങ്കെടുക്കുമല്ലൊ .        ഇനി മത്സരത്തിൻ്റെ രീതി മാറുകയാണ് .          മുൻകൂർ നൽകുന്ന പുസ്തകത്തിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ . ആകെ 20 ചോദ്യങ്ങൾ .2 എണ്ണം ജനറൽ ചോദ്യങ്ങൾ .18 എണ്ണം നിശ്ചിത പുസ്തകത്തിൽ നിന്നും . ഉത്തരമെഴുതാൻ ഒരു മണിക്കൂർ മാത്രമേ ഉണ്ടാവു .      അതനുസരിച്ച് അടുത്ത ശനി (15) യാഴ്ച ഉത്പത്തി , പുറപ്പാട് പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്...