ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വികാരിയച്ചൻ്റെ അറിയിപ്പ്

തിരുഹൃദയപ്പള്ളി ഇടവകാംഗങ്ങളുടെ സജീവ ശ്രദ്ധയ്ക്ക് വികാരിയച്ചൻ്റെ നിർദ്ദേശപ്രകാരം അറിയിക്കുന്നത്--
അടൂരിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിതരും ക്വാറൻ്റൈനിൽ കഴിയുന്നവരും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കേണ്ടിയിരിക്കുന്നു. അതിനാൽ ദൈവാലയത്തിലെ ആരാധന കാര്യങ്ങളിൽ ചില നിർദ്ദേശങ്ങൾ നൽകട്ടെ.
(1)10 വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർ ഒഴിവായി നിൽക്കുക
 2   എന്തെങ്കിലും രോഗമോ ക്ഷീണമോ ഉള്ളവർ വരാതിരിക്കുക.
3  ഹോം ക്വാറൻ റ്റൈൻ ഉള്ള ഭവനങ്ങളിൽ നിന്നുള്ള വരും എന്തെങ്കിലും തരത്തിൽ രോഗീ സമ്പർക്ക സാഹചര്യമുണ്ടായ വരും വരാതിരിക്കുക
4   ഞായറാഴ്ചകളിൽ വി.കുർബാന കാണണമെന്ന കടം സഭ താത്കാലികമായി ഇളവ് ചെയ്തിട്ടുണ്ട്. അതിനാൽ കുർബാനയിൽ പങ്കെടുക്കാൻ നിർബന്ധമുള്ളവർക്ക് ഇട ദിവസങ്ങൾ പ്രയോജനപ്പെടുത്താം
5   ദേവാലയത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് അവിടെ സൂക്ഷിച്ചിരിക്കുന്ന ബുക്കിൽ പേരും ഫോൺ നമ്പരും എഴുതിയ ശേഷം സാനിറൈറ സർകൈകളിൽ പുരട്ടുക. തെർമൽ സ്കാനറിൽ പനി പരിശോധനക്ക് വിധേയനാവുക
6.   ചെരിപ്പുകൾ പോർട്ടിക്കോയുടെ പടികളിലോ മുൻഭാഗത്തോ ഇടാതെ മാറ്റി സൂക്ഷിക്കുക
7   പോകുമ്പോഴും കൈകളിൽ സാനിറൈറ സർ പുരട്ടുന്നതു നന്നായിരിക്കും
8.    ദേവാലയത്തിലും പൊതു സ്ഥലങ്ങളിലും നിർബന്ധമായി മാസ്ക് ഉപയോഗിക്കണം.
മേൽ പറഞ്ഞ കാര്യങ്ങൾ നിർബന്ധമായി പാലിക്കണമേ.
ദേവാലയ പ്രാർത്ഥനകൾ മുടങ്ങുന്നുവെന്ന് സങ്കടപ്പെടാതെ ഭവന പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തുക
    ഏവരുടെയുംസുരക്ഷക്കായി പ്രാർത്ഥിച്ചു കൊണ്ട് സ്നേഹപൂർവം

SHM Joseph
ഇടവക ട്രസ്റ്റി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)