ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

KCBC നേതൃത്വം നൽകി നടന്നു വരുന്ന പ്രാർത്ഥനായജ്ഞം

പ്രിയ തിരുഹൃദയ ഇടവകാംഗങ്ങളെ,

ലോകമെങ്ങും കോവിഡ് മഹാമാരി അതിതീവ്രമായിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ഇടവകാംഗങ്ങൾ വസിക്കുന്ന അടൂർ നഗരസഭയിലും ഏഴംകുളം  ഏറത്ത് പള്ളിക്കൽ കൊടുമൺ പന്തളം തെക്കേക്കര' മുതലായ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല.

സർക്കാരും ആരോഗ്യ പ്രവർത്തകരും സഭയും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ ശ്രമിക്കുമല്ലൊ. കടകളിലും പൊതു സ്ഥലങ്ങളിലും തിരക്കുണ്ടാക്കാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും പരമാവധി ശ്രമിക്കുമല്ലൊ.മാസ്കൂകൾ ഉപയോഗിക്കുന്നത് നല്ല രീതിയിൽ ആയിരിക്കണം ഒരു ചെറിയ ബോട്ടിൽ സാനിറ്ററൈസർ കൊണ്ടു നടക്കുന്നതും നല്ലതായിരിക്കും
ആവശ്യമില്ലാത്ത പക്ഷം പുറത്തിറങ്ങാതിരിക്കുന്നത് അവരവർക്കും .ജീവിതാവശ്യങ്ങൾക്കായി അത്യാവശ്യം പുറത്തിറങ്ങേണ്ടി വരുന്നവർക്കും ഗുണകരമായിരിക്കും .

ഈ വിനാശത്തിൽ നിന്നും രക്ഷപെടാൻ നമ്മുടെ കരുതലിനൊപ്പം കർത്താവിൻ്റെ കരുതലും കുടിയേ മതിയാവൂ.
പ്രാർത്ഥന മറന്നു പോകരുത്

കേരള കാത്തലിക് ബിഷപ്സ്  കോൺഫറൻസ് (KCBC ) നേതൃത്വം നൽകി നടന്നു വരുന്ന പ്രാർത്ഥനായജ്ഞത്തിൽ നമുക്കും പങ്കുചേരാം.ആഗസ്റ്റ് 2 വരെ വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കുന്ന ഈ പരിപാടി വി.കുർബാനയോടെയാണ് ആരംഭിക്കുക. ഷെക്കെയ്ന റ്റി വിയിൽ (5 1  2 ) ഇത് കാണാം. അവസരം ഉപയോഗപ്പെടുത്തുമല്ലൊ.
സ്നേഹപൂർവം

SHM Joseph
ട്രസ്റ്റി
തിരുഹൃദയപ്പള്ളി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കു...

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

ക്വിസ് മത്സരം 4: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 4 1  കർത്താവിൻ്റെ കല്പനയില്ലാതെ ധൂ പാർപ്പണം നടത്തി ശിക്ഷ വാങ്ങിയ പുരോഹിതർ? 2  ഏഴാം മാസം പതിനഞ്ചാം ദിവസം മുതൽ 7 ദിവസം എന്തായി ആചരിക്കണം? 3  ദേവാലയ ദീപം എന്ത് എണ്ണ ഉപയോഗിച്ച് കത്തിക്കണമെന്ന് കർത്താവ് പറയുന്നു? 4. നിങ്ങൾ ഭുമി എന്നേക്കുമായി വിൽക്കരുത്. ഭുമി എന്റേതാണ് .നിങ്ങൾ ........... (പൂരിപ്പിക്കുക.) 5. നിങ്ങൾ വിഗ്രഹങ്ങളോ കൊത്തു രൂപങ്ങളോ ഉണ്ടാക്കരുത്. എന്തിനു വേണ്ടി? .6.  പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം ഭക്ഷിക്കണം? 7   സ്വദേശി യോ വിദേശിയോ ആകട്ടെ .......... ദുഷിക്കുന്ന ഏവനും വിധക്കപ്പെടണം. ആരെ / എന്തിനെ? 8.  നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിൽക്കുകയോ അവനിൽ നിന്നും എന്തെങ്കിലും വാങ്ങുകയോ ചെയ്യമ്പോൾ ........... (പൂരിപ്പിക്കുക. ) 9.  എത്ര കാലത്തെ ഇസ്രായേൽ ചരിത്രമാണ് സംഖ്യ പുസ്തകത്തിലൂള്ളത്? 10 ആദ്യ ജനസംഖ്യ കണക്കെടുപ്പ് 'എവിടെ വച്ച്? 11.  ആരുടെയൊക്കെ എണ്ണമാണ് രേഖപ്പെടുത്തിയത്? 12.   മിറിയാംകുഷ്ഠരോഗിയായതെന്തുകൊണ്ട്? 13.  കനാൻദേശം ഒറ്റുനോക്കാൻ എത്ര ദിവസം എടുത്തു? 14  കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ തെറ്റായ വിവര...